l o a d i n g

കായികം

ഏഷ്യാഡ്; രണ്ട് അത്‌ലറ്റുകള്‍ പിന്മാറി, ഇരുട്ടില്‍ തപ്പി ഇന്ത്യന്‍ മാനേജര്‍

Thumbnail
Publisher By     Staff Reporter
September 27, 2026

നാഗോയ: ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ അത്‌ലറ്റുകള്‍ പൊടുന്നനെ പിന്മാറിയത് ഇന്ത്യന്‍ ക്യാമ്പിന ഞെട്ടിച്ചു. മെഡല്‍ പ്രതീക്ഷകളായ ജ്യോതി യാരാജിയും പ്രവീണ്‍ ചിത്രവേലുമാണ് പിന്മാറിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ശനിയാഴ്ച നടന്ന മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് ഇരുവരും പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് താരങ്ങളുടെ ഫിറ്റ്‌നസ് ക്ലിയറന്‍സും പരിശീലന സംവിധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടുന്നത്.
100 മീറ്റര്‍ ഹര്‍ഡില്‍സിലെ മുന്‍ ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ ജ്യോതി യാരാജി മത്സരത്തിന്റെ ആദ്യ റൗണ്ട് ഹീറ്റില്‍ സ്റ്റാര്‍ട്ട് ചെയ്തില്ല. പൂര്‍ണമായ വാമപ്പിന് ശേഷം കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വലത് കാല്‍മുട്ടിലെ പരിക്കിന് ശസ്ത്രക്രിയ നടത്തിയ ശേഷം ഈ വര്‍ഷമാണ് ജ്യോതി മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്.
ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ പ്രവീണ്‍ ചിത്രവേലിനും സമാനമായ തിരിച്ചടിയാണ് നേരിട്ടത്. ആദ്യ ശ്രമം പൂര്‍ത്തിയാക്കാനാകാതെ മത്സരത്തില്‍നിന്ന് പിന്മാറിയ താരം കാലില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍നിന്ന് വീല്‍ചെയറിലാണ് പുറത്തുപോയത്. 2023ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ പ്രവീണ്‍ ഇത്തവണയും ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു.
ഇരുവരെയും അവസാന നിമിഷത്തെ ഫിറ്റ്‌നസ് പരിശോധനകള്‍ക്കുശേഷമാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സെപ്റ്റംബര്‍ 10ന് ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സ് സീരീസ് ഫൈനലിലും ഇരുവരും പരിക്കിനെ തുടര്‍ന്ന് മത്സരിച്ചിരുന്നില്ല. ജ്യോതിക്ക് കാല്‍മുട്ടിലെ പരിക്കും പ്രവീണിന് കാല്‍മുട്ടിന് താഴെയുള്ള പേശിവലിവുമായിരുന്നു അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.
ഇത്തരം സാഹചര്യത്തില്‍ അവസാന നിമിഷം ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കിയത് ഉള്‍പ്പെടെയുള്ള നടപടികളിലാണ് വിശദീകരണം തേടുന്നത്. ഇരുവരും പരിശീലിക്കുന്ന സ്ഥാപനങ്ങളോടും പരിശീലകരോടും പരിക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശീലനത്തിനിടെ ഇരുവരും പൂര്‍ണമായും സജ്ജരാണെന്ന് പരിശീലകര്‍ ആവര്‍ത്തിച്ച് അറിയിച്ചിരുന്നതായും മത്സരദിവസം രാവിലെയും പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായും അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് ആദില്‍ സുമരിവാല അറിയിച്ചു. പിന്നീട് വാമപ്പിനിടെ വേദനയുണ്ടായെന്ന വിവരമാണ് ലഭിച്ചത്.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ജ്യോതി വെള്ളിയും പ്രവീണ്‍ വെങ്കലവും നേടിയിരുന്നു. അതിനാല്‍ ഇരുവരുടെയും പിന്മാറ്റം ഇന്ത്യയുടെ അത്‌ലറ്റിക്‌സ് മെഡല്‍ പ്രതീക്ഷകള്‍ക്ക് പ്രധാന തിരിച്ചടിയായിരിക്കുകയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026