l o a d i n g

കേരള

വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2026

നെടുമ്പാശ്ശേരി: വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയ്ക്ക് വിരാമമിട്ട് അമ്മമാര്‍ക്ക് സൗഹൃദത്തിന്റെ പുതിയ ലോകമൊരുക്കാന്‍ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മാ ഹോമില്‍ 'പകല്‍വീട്' പ്രവര്‍ത്തനം ആരംഭിച്ചു. മരുന്നുകളുടെയും രോഗത്തിന്റെയും ഗന്ധമുള്ള നാലുചുമരുകളില്‍ നിന്ന് കളിയും ചിരിയും വിനോദങ്ങളുമായി വാര്‍ദ്ധക്യം ആഘോഷമാക്കാന്‍ അമ്മമാര്‍ക്ക് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തണല്‍ ഗ്രാന്റ്മാ ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ പകല്‍വീട് പദ്ധതി ഉദ്ഘാടനം ചെയ്തു. തണല്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം കാലടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമദ് നെടുമ്പാശ്ശേരി സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി.

ഇതോടനുബന്ധിച്ച് മുഹമ്മദ് ഷിഹാബ് വെള്ളാരപ്പിള്ളി രചിച്ച 'നൂറു ചിന്തകള്‍' എന്ന പുസ്തകം ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയും തണല്‍ സാംസ്‌കാരിക വേദി ചെയര്‍മാനുമായ ശ്രീമൂലനഗരം മോഹന്‍, ഡോ. ഡി. റെജിക്ക് നല്‍കി പ്രകാശനം ചെയ്തു. തണല്‍ കോര്‍ഡിനേറ്റര്‍ ടി.കെ. അബ്ദുല്‍ സലാം മുഖ്യപ്രഭാഷണവും പുസ്തകപരിചയവും നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ്, വൈസ് പ്രസിഡന്റ് പി.കെ. സിറാജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ബി മുഹമ്മദ്കുട്ടി മാസ്റ്റര്‍, ബ്ലോക് കമ്മിറ്റി അംഗം ഡാര്‍ലി ജീമോന്‍, തണല്‍ വൈസ് ചെയര്‍മാന്‍ ടി.എസ്. അമീര്‍ മാറമ്പിള്ളി, അബ്ദുറഹ്‌മാന്‍ മഞ്ഞപ്പെട്ടി, ഹംസക്കോയ, ഗ്രന്ഥകാരന്‍ മുഹമ്മദ് ഷിഹാബ് വെള്ളാരപ്പിള്ളി എന്നിവര്‍ സംസാരിച്ചു. തണല്‍ എക്‌സിക്യൂട്ടീവ് അംഗവും സാംസ്‌കാരികവേദി സെക്രട്ടറിയുമായ റോയല്‍ റഫീഖ് നന്ദി പറഞ്ഞു. തണല്‍ ജോയിന്റ് സെക്രട്ടറിമാരായ എ.കെ. അബ്ദുല്‍ സലാം, ഹര്‍ഷാദ് മുടിക്കല്‍, സലിം കളമശ്ശേരി, കമ്മിറ്റി അംഗങ്ങളായ അനീസ് പള്ളുരുത്തി, ഇബ്രാഹിം കുട്ടി ചാലക്കല്‍, റഷീദ്, സഗീര്‍, മൊയ്തീന്‍, അബുലൈസ്, സാബു, സംവിധായകനും നടനുമായ സലിം ബാബ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച തണല്‍ ഗ്രാന്റ്മാ ഹോമില്‍ വിവിധ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെട്ട അറുപതോളം വനിതാ അന്തേവാസികള്‍ നിലവിലുണ്ട്. രണ്ടേക്കറിലധികം വരുന്ന പദ്ധതി പ്രദേശത്തെ 21,000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കെട്ടിടത്തിനു പറമെ 10,000 സ്‌ക്വയര്‍ ഫീറ്റില്‍ ഡയാലിസിസ് യൂണിറ്റ്. ഫിസിയോതെറാപ്പി സെന്റര്‍, പാലിയേറ്റീവ് കെയര്‍ ഐ.പി. ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാ
ണ് കൂടാതെ ഡൈനിംഗ് ഹാള്‍, ജീവനക്കാരുടെ താമസകേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന വിപുലമായ അടുക്കള സമുച്ചയത്തിന്റെയും നിര്‍മാണം നടന്നുവരികയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026