l o a d i n g

കായികം

കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി

Thumbnail
Publisher By     Staff Reporter
September 26, 2026

ഐച്ചിനഗോയ: ഏഷ്യന്‍ ഗെയിംസില്‍ കബഡിയിലെ ഇരട്ട സ്വര്‍ണനേട്ടത്തോടെ ഇന്ത്യയുടെ എട്ടാം ദിനം സമ്പന്നമായി. ബാഡ്മിന്റണ്‍ വനിതാ ഡബ്ള്‍സില്‍ മലയാളി താരം ട്രീസ ജോളി-ആന്ധ്രക്കാരി ഗായത്രി ഗോപിചന്ദ് സഖ്യം ലോക ഒന്നാം നമ്പറും ആതിഥേയരുമായ ജപ്പാന്റൈ ഫുകുഷിമ യൂകി-മറ്റ്‌സൂമോടൊ മായു സഖ്യത്തെ അട്ടിമറിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഷൂട്ടിംഗ് ടീം ഇനങ്ങളില്‍ രണ്ട് വെള്ളി മെഡല്‍ നേടിയ മലയാളി താരം വിദര്‍ശക്ക് വ്യക്തിഗത ഫൈനലില്‍ അഞ്ചാം സ്ഥാന്ം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കബഡിയില്‍ വനിതാ, പുരുഷ ടീമുകള്‍ ഇറാനെ തോല്‍പ്പിച്ച് സ്വര്‍ണം സ്വന്തമാക്കിയതോടെ ഇന്ത്യയുടെ മെഡല്‍പട്ടികയില്‍ ഇന്ന് രണ്ട് സ്വര്‍ണങ്ങള്‍ കൂടി ചേര്‍ന്നു. വനിതാ ടീം 37-34നും പുരുഷ ടീം 40-34നുമാണ് ഇറാനെ കീഴടക്കിയത്.
വനിതാ ഫൈനല്‍ അത്യന്തം കടുത്ത പോരാട്ടമായിരുന്നു. ആദ്യ പകുതിയില്‍ ഇന്ത്യ 22-16ന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇറാന്‍ ശക്തമായി തിരിച്ചുവന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ലീഡ് ഒരു പോയിന്റായി ചുരുങ്ങി. നിര്‍ണായക ഘട്ടത്തിലെ മികച്ച റെയ്ഡുകളും പ്രതിരോധവുമാണ് ഇന്ത്യയെ 37-34 വിജയത്തിലേക്ക് നയിച്ചത്.
പുരുഷ ഫൈനലിലും ഇന്ത്യക്ക് തുടക്കത്തില്‍ കടുത്ത വെല്ലുവിളിയായിരുന്നു. ആദ്യ പകുതി 17-18ന് ഇറാന്‍ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധവും റെയ്ഡിംഗും ഒരുമിച്ച് മികവിലേക്കുയര്‍ന്നു. അവസാനത്തില്‍ 40-34ന് ജയിച്ച് ഇന്ത്യ കബഡിയില്‍ ഇരട്ട സ്വര്‍ണം മറ്റൊരു പ്രധാന നേട്ടം പുരുഷ മാരത്തണിലാണ്. സാവന്‍ ബര്‍വാള്‍ വെള്ളി നേടി. 1982ന് ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ മാരത്തണില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ടീം ഇനത്തിലും ഇന്ത്യ വെള്ളി നേടി. ആഷി ചൗക്‌സി, തിലോത്തമ സെന്‍, മലയാളി ഷൂട്ടര്‍ വിദര്‍ശ വിനോദ് എന്നിവരടങ്ങിയ സംഘമാണ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ നേടിയ മറ്റൊരു മെഡല്‍ മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷിലെ വെങ്കലമാണ്. ഇതോടെ കബഡി സ്വര്‍ണങ്ങള്‍ക്ക് പുറമെ ഇന്ന് രാവിലെ തന്നെ മാരത്തണിലും ഷൂട്ടിങ്ങിലും ഇന്ത്യ മെഡല്‍ നേടിയിരുന്നു.
സ്‌ക്വാഷില്‍ അനാഹത് സിങ് വനിതാ സിംഗിള്‍സ് ഫൈനലിലെത്തി. രണ്ട് ഗെയിമുകള്‍ പിന്നിലായ ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ജപ്പാന്റെ സതോമി വതനാബെയെ 3-2ന് തോല്‍പ്പിച്ചാണ് അനാഹത് ഫൈനലിലെത്തിയത്. പുരുഷ സിംഗിള്‍സില്‍ അഭയ് സിങ്ങും ഫൈനലിലെത്തി, മപാകിസ്ഥാന്റെ മുഹമ്മദ് ഇര്‍ഫാനെ 3-0ന് കീഴടക്കി. മിക്‌സഡ് ഡബ്ള്‍സില്‍ ജോഷ്‌ന ചിന്നപ്പയും വി. സെന്തില്‍കുമാറും സെമിയില്‍ തോറ്റതോടെ വെങ്കലം സ്വന്തമാക്കി.
ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ പുറത്തായി. പി.വി. സിന്ധുവും ഉന്നതി ഹൂഡയും മൂന്നാം റൗണ്ടിലെത്തി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026