l o a d i n g

ഗൾഫ്

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സൗദി അറേബ്യയുടെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് പ്രമേയം; ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു

Thumbnail
Publisher By     Staff Reporter
September 25, 2026

ന്യൂയോര്‍ക്ക്: സൗദി അറേബ്യയുടെ 'ആത്മരക്ഷാ അവകാശത്തെ' ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകരിച്ചു. രാജ്യത്തിന് നേരെ ഹൂതികള്‍ തുടരുന്ന ആക്രമണങ്ങളെ സുരക്ഷാ കൗണ്‍സില്‍ ശക്തമായി അപലപിക്കുകയും, ഇറാന്‍ പിന്തുണയുള്ള ഈ മിലിഷ്യയോട് സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഫ്രഞ്ച് അംബാസഡറും ഈ മാസത്തെ സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റുമായ ജെറോം ബോണാഫോണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനവാസ മേഖലകള്‍ക്കും സിവിലിയന്‍ വസ്തുക്കള്‍ക്കും നേലെയുണ്ടാകുന്ന ആക്രമണങ്ങളില്‍ കൗണ്‍സിലിലെ 15 അംഗങ്ങളും സൗദി അറേബ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ പരിക്കേല്‍ക്കുന്നതിനും, ഊര്‍ജ പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും ഈ ആക്രമണങ്ങള്‍ കാരണമായതായി കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു. ചെങ്കടലിലെയും ബാബ് അല്‍-മന്ദബ് കടലിടുക്കിലെയും കപ്പല്‍ ഗതാഗതത്തിന് നേതെയുള്ള ഭീഷണികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. യെമനിലെ സംഘര്‍ഷങ്ങള്‍ കാരണം സെപ്റ്റംബര്‍ മുതല്‍ ലക്ഷത്തിലധികം ആളുകള്‍ കുടിയൊഴിക്കപ്പെട്ടതില്‍ കൗണ്‍സില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി.

ഐക്യരാഷ്ട്രസഭയുടെയും സര്‍ക്കാരിതര സംഘടനകളുടെയും (NGO) പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള തടവുകാരെ ഉപാധികളില്ലാതെ ഉടന്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഹൂതികള്‍ക്ക് ആയുധങ്ങളും പരിശീലനവും ലഭിക്കുന്നത് തടയാന്‍ അംഗരാജ്യങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സുരക്ഷാ കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു.

അക്രമത്തിലൂടെയും ബലപ്രയോഗത്തിലൂടെയും യെമനില്‍ ശാശ്വത സമാധാനം കൈവരിക്കാനാകില്ലെന്നും, യെമന്‍ സര്‍ക്കാരിന്റെ പരമാധികാരത്തിനും ഐക്യത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും സുരക്ഷാ കൗണ്‍സില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026