l o a d i n g

ഗൾഫ്

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്

Thumbnail
Publisher By     Staff Reporter
September 25, 2026

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ നിരവധി രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇസ്രയേലിന്റെ നയങ്ങള്‍ക്കെതിരായ അന്താരാഷ്ട്ര വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രതിഷേധം. ഇറങ്ങിപ്പോയ പ്രതിനിധികളെ നെതന്യാഹു ഭീരുക്കള്‍ എന്ന് പരിഹസിച്ചു. സഭയില്‍ തുടരുന്ന മറ്റ് ഭീരുക്കളും പുറത്തുപോകണമെന്ന് നെതന്യാഹു, പരിഹസിച്ചു.
ഇറാനെതിരായ നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിനൊപ്പം നിന്നതിന് നെതന്യാഹു നന്ദി അറിയിച്ചു. ഇസ്രയേലിന് ട്രംപിനെക്കാള്‍ വലിയ പങ്കാളിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ നേതാക്കള്‍ക്കെതിരെ അമേരിക്കയും ഇസ്രയേലും ഒരുമിച്ച് പ്രവര്‍ത്തിച്ചത് സ്വന്തം രാജ്യങ്ങളുടെ സുരക്ഷയ്ക്കു മാത്രമല്ല, നാഗരികതയെ സംരക്ഷിക്കാനണെന്ന്' നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രയേലിനെതിരെ 'നുണകള്‍ പ്രചരിപ്പിക്കുന്ന' രാജ്യങ്ങളായി ഖത്തറിനെയും തുര്‍ക്കിയെയും നെതന്യാഹു കുറ്റപ്പെടുത്തി. ഖത്തര്‍ അമേരിക്കന്‍ സര്‍വകലാശാലകള്‍ക്കും അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കും വന്‍തോതില്‍ ധനസഹായം നല്‍കി യുവാക്കളെ ഇസ്രയേലിനും അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനെതിരെയും നെതന്യാഹു കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇസ്രയേലിനെതിരെ വംശീയ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഹമാസ് നേതാക്കള്‍ക്ക് അഭയം നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രസംഗത്തിനിടെ ഇറാന്‍ പ്രതിനിധികള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. അവരുടെ ഇരിപ്പിടത്തില്‍ മുന്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചിത്രം വെച്ചിരുന്നു. 2020 ജനുവരിയില്‍ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.
ബ്രിട്ടനും ഫ്രാന്‍സും ഇസ്രയേലിനെ 'കൊളോണിയലിസം' ആരോപിക്കുന്നതിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.ഇറാനെതിരായ ഇസ്രയേല്‍-അമേരിക്കന്‍ സൈനിക നടപടികളെ നെതന്യാഹു ശക്തമായി ന്യായീകരിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നടപടി സ്വീകരിച്ചില്ലായിരുന്നെങ്കില്‍ അതിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമായിരുന്നുവെന്നും അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളും നെതന്യാഹു പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 2024ല്‍ ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ച പേജറുകളില്‍ ഒരേസമയം സ്‌ഫോടനങ്ങളുണ്ടായ സംഭവത്തെ സൂചിപ്പിച്ച് അദ്ദേഹം വേദിയില്‍ ഒരു പേജര്‍ ഉയര്‍ത്തിക്കാട്ടി.ഹിസ്ബുല്ലയുടെ ആയുധശേഖരത്തില്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹം അവകാശപ്പെട്ട 1.5 ലക്ഷം ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഇപ്പോള്‍ ഇല്ലാതാക്കിയതായി നെതന്യാഹു അവകാശപ്പെട്ടു.
സുരക്ഷാ ഭീതി കാരണം നെതന്യാഹുവിന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനം ഹ്രസ്വമായിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026