l o a d i n g

കേരള

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു

Thumbnail

ജികെപിഎ-പാലക്കാട് ജില്ലാ പ്രസിഡന്റ് കെ കെ എം ബഷീര്‍ കാറല്‍മണ്ണ ആലത്തൂര്‍ താലൂക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

Publisher By     Staff Reporter
September 24, 2026

ആലത്തൂര്‍: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (പാലക്കാട് ജില്ല) ആലത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' സംഗമവും പുതിയ താലൂക്ക് കമ്മിറ്റി രൂപീകരണവും നടന്നു. ആലത്തൂര്‍ ടൗണ്‍ മസ്ജിദ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ജി.കെ.പി.എ. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.കെ.എം. ബഷീര്‍ കാറല്‍മണ്ണ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് ഷാജഹാന്‍ കോട്ടായി അധ്യക്ഷത വഹിച്ചു. സാദിഖ് മൂപ്പന്‍ തോണിപ്പാടം സ്വാഗതം പറഞ്ഞു. ജി.കെ.പി.എ. ജില്ലാ സെക്രട്ടറി കെ.സി. സൈഫുദ്ദീന്‍ മങ്കര മുഖ്യപ്രഭാഷണം നടത്തി. തിരിച്ചുവന്ന പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ വിവിധ പ്രൊജക്റ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയും, അവ സമയബന്ധിതമായി തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു.

60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികള്‍ക്കും ഒറ്റപ്രീമിയം അടച്ച് പെന്‍ഷന് അര്‍ഹരാക്കുക, മിനിമം പെന്‍ഷന്‍ 5000 രൂപയാക്കുക, മുടങ്ങിക്കിടക്കുന്ന പ്രവാസി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, തിരിച്ചുവന്ന എല്ലാ പ്രവാസികള്‍ക്കും സബ്‌സിഡിയോട് കൂടി ചെറിയ പലിശയില്‍ 5 ലക്ഷം രൂപ ലോണ്‍ അനുവദിക്കുക, പ്രവാസികളുടെ യാത്രാ പ്രശ്‌നം ഉടന്‍ പരിഹരിക്കുക, നോര്‍ക്ക ഇന്‍ഷുറന്‍സില്‍ തിരിച്ചുവന്ന പ്രവാസികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

ആലത്തൂര്‍ താലൂക്കിന്റെ പുതിയ കമ്മിറ്റി ഭാരവാഹികള്‍.
ആലത്തൂര്‍ താലൂക്കിന്റെ പുതിയ കമ്മിറ്റി ഭാരവാഹികള്‍.

ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. സൈഫുദ്ദീന്‍ കുഴല്‍മന്നം (താലൂക്ക് സെക്രട്ടറി), അഷ്‌റഫ് പത്തനാപുരം, ജി. ബാലകൃഷ്ണന്‍ പാലക്കാട് (ജില്ലാ ട്രഷറര്‍), പി.എസ്. സുബ്രമണ്യന്‍ പാലക്കാട് (ജില്ലാ മെമ്പര്‍ഷിപ്പ് സെക്രട്ടറി), രാമനുണ്ണി കാറല്‍മണ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും പുതിയ അംഗങ്ങളെ ചേര്‍ക്കലും നടന്നു. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പെയ്‌നായ 'തൂഫാന്' ജി.കെ.പി.എ. പിന്തുണയും പ്രഖ്യാപിച്ചു.

ആലത്തൂര്‍ താലൂക്കിന്റെ പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: ഹൈദറോസ് പുതുക്കോട്, സെക്രട്ടറി: സൈഫുദ്ദീന്‍ കുഴല്‍മന്നം, ട്രഷറര്‍: സാദിഖ് മൂപ്പന്‍ തോണിപ്പാടം, വൈസ് പ്രസിഡന്റുമാര്‍: ഷാജഹാന്‍ കോട്ടായി, യാകൂബ് പുതുക്കോട്, ജോയിന്റ് സെക്രട്ടറിമാര്‍: അഷ്‌റഫ് പത്തനാപുരം, അന്‍വര്‍ ചുങ്കം.

ജില്ലാ ട്രഷറര്‍ ജി. ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026