l o a d i n g

ഗൾഫ്

ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2026

അല്‍ഖോബാര്‍: സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അല്‍ഖോബാര്‍ പ്രൊവിന്‍സ് ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു. അല്‍ഖോബാറിലെ റോത്താന റൈഹാന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഗുലാം ഫൈസല്‍ കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ടോസ്റ്റ്മാസ്റ്റര്‍ ക്ലബ് പ്രസിഡന്റ് ഭാവനാ ദിനേശ്, സെക്രട്ടറി ദിനേശ്, സര്‍ജന്റ് അറ്റ് ആംസ് അജീം ജലാലുദ്ദീന്‍, വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷന്‍സ് ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് മെമ്പര്‍ഷിപ്പ് മുഹമ്മദ് നിഷാദ് എന്നിവര്‍ക്കൊപ്പം ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ നവാസ് സലാഹുദ്ദീനും വിവിധ ഭാരവാഹികളും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഗ്ലോബല്‍ തലത്തിലെ പ്രമുഖ ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗ്ലോബല്‍ ആര്‍ട്‌സ് ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. അല്‍ഖോബാര്‍ വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ്, മിഡില്‍ ഈസ്റ്റ് വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ രതി നാഗ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സൗദി ദേശീയദിനാടനുബന്ധിച്ച് നജീബ് അരഞ്ഞിക്കല്‍ സന്ദേശം നല്‍കി. സൗദി അറേബ്യയുടെ സമാധാനം, ഐക്യം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ആശംസകള്‍ നേര്‍ന്ന അദ്ദേഹം, രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

വിവിധ ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ദേശീയദിനാഘോഷം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കി ശ്രദ്ധേയമായി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026