l o a d i n g

കേരള

ജോസേട്ടന്റെ വക ഒരു ബസ്, കെ.എസ്.ആര്‍.ടി.സിക്ക് അപൂര്‍വ സമ്മാനം

Thumbnail
Publisher By     Staff Reporter
September 23, 2026

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് (കെ.എസ്.ആര്‍.ടി.സി) പുതിയ ബസ് വാങ്ങാന്‍ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലി മൂക്കന്നൂര്‍ സ്വദേശി ജോസ്. കെ.എസ്.ആര്‍.ടി.സി ചരിത്രത്തില്‍ ഒരു വ്യക്തി ബസ് വാങ്ങുന്നതിനായി ഇത്രയും തുക സംഭാവന നല്‍കുന്നത് ആദ്യമായാണെന്ന് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി വി.ഡി. സതീശന് ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പൊതുഗതാഗത മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഭാവന നല്‍കിയതെന്നാണ് ജോസേട്ടന്‍ പറയുന്നത്. ഈ മാതൃക വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുടരാവുന്നതാണൈന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രി സി.പി ജോണിന് കൈമാറി.
മന്ത്രി റോജി എ ജോണിന്റെ മണ്ഡലത്തില്‍ ഹീമാന്‍ ഓട്ടോ റോബോ പാര്‍ക്ക് എന്ന സ്ഥാപനം നടത്തുകയാണ് ജോസ്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം തീരുമാനമെടുത്തതും മന്ത്രി റോജി ജോണിനെ അറിയിച്ചതും. അങ്കമാലി ഡിപ്പോയില്‍ ബസ് സര്‍വീസ് നടത്തണമെന്നാണ് ജോസിന്റെ ആഗ്രഹം. കാലിക്കറ്റ് സിറ്റി കോഓപറേറ്റിവ് ബാങ്ക് ഒരു ബസ് വാങ്ങാനുള്ള തുക സംഭാവന ചെയ്തിട്ടുണ്ടെന്നും മന്ത്രി സി.പി ജോണ്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധികളും പ്രവര്‍ത്തനച്ചെലവുകളും നേരിടുന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തിയില്‍നിന്നുള്ള ഈ സംഭാവന ശ്രദ്ധേയമാകുന്നത്. പുതിയ ബസ് കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് ശൃംഖല ശക്തിപ്പെടുത്താന്‍ ഉപയോഗിക്കും.
'ജോസേട്ടന്‍' എന്ന പേരില്‍ അറിയപ്പെടുന്ന അങ്കമാലി മൂക്കന്നൂര്‍ സ്വദേശിയുടെ ഈ ഇടപെടല്‍ കെ.എസ്.ആര്‍.ടി.സിയോടുള്ള പൊതുസമൂഹത്തിന്റെ പിന്തുണയുടെ വേറിട്ട ഉദാഹരണമായി മാറുകയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026