l o a d i n g

ഗൾഫ്

ഷാര്‍ജയില്‍ കര്‍ണാടക സ്വദേശിയായ പ്രവാസി ക്രൂരമായി കൊല്ലപ്പെട്ടു; മൃതദേഹം കാറില്‍ ഒമ്പത് കഷണങ്ങളാക്കിയ നിലയില്‍

Thumbnail
Publisher By     Staff Reporter
September 23, 2026

ബെംഗളൂരു: കര്‍ണാടക ഉഡുപ്പി കുന്ദാപുര സ്വദേശിയെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 14 വര്‍ഷമായി ഷാര്‍ജ വിമാനത്താവളത്തില്‍ ജീവനക്കാരനായിരുന്ന ആല്‍വിന്‍ പ്രകാശ് കുണ്ടര്‍ (അല്‍വിന്‍) ആണ് കൊല്ലപ്പെട്ടത്. ജൂലൈയില്‍ കാണാതായ ആല്‍വിന്റെ മൃതദേഹം ആഗസ്റ്റ് 12ന് ഒമാന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള അദ്ദേഹത്തിന്റെ ടൊയോട്ട കാറിന്റെ ബൂട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം നെഞ്ചില്‍ കുത്തേറ്റ് ഒമ്പത് കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ജൂലൈ 20നാണ് ആല്‍വിന്‍ അവസാനമായി കുടുംബവുമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ നിന്ന് 'ഞാന്‍ സുഖമായിരിക്കുന്നു, വിശ്രമത്തിലാണ്' എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ മാത്രമാണ് ലഭിച്ചത്. സാധാരണയായി വോയ്സ് മെസേജുകള്‍ അയക്കുന്ന ആല്‍വിന്‍ ടൈപ്പ് ചെയ്ത് സന്ദേശങ്ങള്‍ അയക്കാറില്ലാത്തതിനാല്‍ കുടുംബത്തിന് സംശയം തോന്നിയിരുന്നു.

ഒരാഴ്ച കഴിഞ്ഞും ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബം ഷാര്‍ജയിലുള്ള ആല്‍വിന്റെ സുഹൃത്ത് മനോഹറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ആല്‍വിന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് വാച്ച്മാനും കമ്പനി എച്ച്.ആര്‍ വിഭാഗവും ആദ്യം മറുപടി നല്‍കിയത്.

എന്നാല്‍ ആല്‍വിന്‍ ഇന്ത്യയിലെത്തിയിട്ടില്ലെന്ന് കുടുംബം ഉറപ്പിച്ചുപറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പാസ്പോര്‍ട്ട് പരിശോധനയിലാണ് അദ്ദേഹം യു.എ.ഇ വിട്ടിട്ടില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ഷാര്‍ജ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒമാന്‍ റോഡില്‍ ഉപേക്ഷിച്ച നിലയിലുള്ള കാറിന്റെ ബൂട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ആല്‍വിന്റെ ഡി.എന്‍.എ സാമ്പിള്‍ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഭാര്യയെയും മകനെയും കാണാനില്ല
ഷാര്‍ജയില്‍ സ്‌കൂള്‍ അധ്യാപികയായ ആല്‍വിന്റെ ഭാര്യ ടിനയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും അദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ ആല്‍വിന്റെ മരണത്തിന് പിന്നാലെ ഭാര്യയെയും മകനെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നും അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കുടുംബം പറയുന്നു. ആല്‍വിന്‍ താമസിച്ചിരുന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അവിടെനിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടിട്ടുണ്ടെന്നും, ഭാര്യയും മകനും ഇന്ത്യയിലേക്ക് പോന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സഹോദരന്‍ അനില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ആല്‍വിന്റെ കുടുംബം ഉഡുപ്പി എസ്.പിയെയും ടൗണ്‍ പൊലീസ് സ്റ്റേഷനെയും സമീപിച്ച് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ നിന്നോ യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026