ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് തിരുഗേഹങ്ങളുടെ സേവകനും സൗദി രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീല്‍ അല്‍-സൗദ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീല്‍ അല്‍്-സൗദ് എന്നിവര്‍ക്കും സൗദിയിലെ സൗഹൃദ ജനതയ്ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും അടുപ്പമുള്ളതുമായ ബന്ധം ഇരു നേതാക്കളുടെയും സന്ദേശങ്ങള്‍ എടുത്തുപറയുന്നു. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനുമുള്ള പരസ്പര പ്രതിബദ്ധതയും സന്ദേശങ്ങള്‍ ആവര്‍ത്തിച്ചു.
സൗദി നേതൃത്വത്തിനും ജനങ്ങള്‍ക്കും റിയാദിലെ ഇന്ത്യന്‍ എംബസിയും ഹൃദയം നിറഞ്ഞ ദേശീയ ദിനാശംസകള്‍ നേരുന്നു. സൗദി അറേബ്യയ്ക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും വിജയങ്ങളും ഉണ്ടാകട്ടെയെന്ന് എംബസി ആശംസിച്ചു.