ജിദ്ദ: ആലാപന സൗകുമാര്യത്തിലൂടെയും രചനാ വൈഭവത്തിലൂടെയും യാത്രാ വിവരണങ്ങളിലൂടെയും ജിദ്ദ പ്രവാസലോകത്തെ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായി മാറിയ വിജേഷ് വിജയനെ (ചന്ദ്രു) തിരുവനന്തപുരം സ്വദേശി സംഗമം (TSS) ജിദ്ദ ഉപഹാരം നല്‍കി ആദരിച്ചു.
കലാ-സാഹിത്യ മേഖലകളില്‍ അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയും മാനിച്ചാണ് സംഘടന ഉപഹാരം നല്‍കിയത്. കലാ-സാംസ്‌കാരിക രംഗങ്ങളില്‍ ഇനിയും ഒരുപാട് മുന്നേറാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു. ടി.എസ്.എസ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Related News