l o a d i n g

കേരള

മന്ത്രിമാരുടെ വിദേശയാത്രകള്‍: ആരാണ് അജ്ഞാത സ്‌പോണ്‍സര്‍മാര്‍

Thumbnail
Publisher By     Staff Reporter
September 23, 2026

കൊച്ചി: മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളും മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയും സംബന്ധിച്ച ദുരൂഹതകള്‍ യു.എഡി.എഫ് സര്‍ക്കാരിന് വലിയ തലവേദനയായി വളരുന്നു. സ്വകാര്യ വ്യക്തികളില്‍നിന്നോ തല്‍പരകക്ഷികളില്‍നിന്നോ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. സാധാരണക്കാരന് ലഭ്യമല്ലാത്ത സാമ്പത്തിക സൗകര്യങ്ങള്‍ അധികാരകേന്ദ്രങ്ങളുമായി അടുപ്പമുള്ളവര്‍ക്ക് ലഭിക്കുന്നുവെന്ന് സി.പി.എം നേതാവ് പി. രാജീവ് ആരോപിച്ചു.
മഴക്കെടുതി രൂക്ഷമായിരുന്ന സാഹചര്യത്തില്‍ മലപ്പുറത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതാണ് പുതിയ വിവാദത്തിന് തുടക്കമായത്. യാത്രയുടെ ചെലവ്, വിമാനം ചാര്‍ട്ടര്‍ ചെയ്തത് ആര്, അതിന് പിന്നിലെ സാമ്പത്തിക ക്രമീകരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടു. യാത്ര ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ചെലവും നടപടിക്രമങ്ങളും സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ച ശക്തമായത്.
മന്ത്രിമാരുടെ വിദേശയാത്രകളെക്കുറിച്ചും പി. രാജീവ് ചോദ്യങ്ങള്‍ ഉയര്‍ത്തി. അധികാരത്തിലുള്ളവരുടെ യാത്രകള്‍ക്ക് സ്വകാര്യ വ്യക്തികളോ താല്‍പര്യകക്ഷികളോ ചെലവ് വഹിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അതിന്റെ സ്വഭാവവും ഉദ്ദേശ്യവും വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം യാത്രകള്‍ക്ക് സര്‍ക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യതയില്ലെന്ന വാദം മാത്രം മതിയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്രകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനാവില്ല. അധികാരകേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള സാമ്പത്തിക ശക്തികള്‍ മന്ത്രിമാര്‍ക്കും മറ്റ് അധികാരികള്‍ക്കും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് ഭരണത്തിലെ സുതാര്യതയെ ബാധിക്കും.
മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയെക്കുറിച്ചുള്ള വിവാദം ഇതാദ്യമല്ല. 2026 ഓഗസ്റ്റിലും സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെച്ചൊല്ലി സി.പി.എം വിമര്‍ശനം ഉന്നയിച്ചിരുന്നു. നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പി. രാജീവ് ചോദ്യം ചെയ്തു. നിക്ഷേപകന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പോലും കൂടിക്കാഴ്ച നടന്ന സ്ഥലവും ഔദ്യോഗിക പരിപാടിയും വ്യക്തമാക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026