ജിദ്ദ: അൽ ഖുംറയിൽ ജോലി ചെയ്തിരുന്ന കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് കുടുക്കിൽ സ്വദേശി തെക്കേടത്ത് മൊയ്തീൻ കുട്ടി (59) ജിദ്ദയിൽ ഹൃദയാഘാതംമൂലം മരിച്ചു. കിങ്ങ് അബ്‌ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തികരിച്ചതിന് ശേഷം ജിദ്ദയിൽ മറവ്ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മുപ്പത് വർഷമായി പ്രവാസിയാണ്.പിതാവ് പരേതനായ മമ്മദ്. മാതാവ് ഫാത്തിമ. ഭാര്യ ആസിയത്ത് ബീവി. മക്കൾ മുഹമ്മദ് ഷിബ്‌ലി, ജുമാന, ആദിൽ. സഹോദരങ്ങൾ അബ്‌ദുറഹ്‌മാൻ മാസ്റ്റർ,മുഹമ്മദ്, ഫൈസൽ (ജിദ്ദ).ആമിന, സുലൈഖ, നഫീസ.
സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
Related News