l o a d i n g

ഗൾഫ്

പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍

Thumbnail
Publisher By     Staff Reporter
September 22, 2026

റിയാദ്: തെരുവുകളെല്ലാം പച്ചപ്പ് പുതച്ചും വാഹനങ്ങളില്‍ സൗദി പതാകകള്‍ പാറിപ്പറന്നും രാജ്യമെമ്പാടും ആവേശത്തിന്റെ അലയൊലികള്‍ തീര്‍ക്കുകയാണ്. കുടുംബസംഗമങ്ങളും പരമ്പരാഗത രുചിക്കൂട്ടുകളും തലമുറകള്‍ കൈമാറുന്ന കഥകളുമായി സൗദി അറേബ്യ ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ്. മാറ്റത്തിന്റെ പാതയിലും തനിമ കൈവിടാത്ത ആഘോഷത്തിന്റെ മനോഹരമായ കാഴ്ചകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്നത്.കാലത്തിന്റെ കുതിപ്പില്‍ വേരുകള്‍ കൈവിടാതെ, പുത്തന്‍ പ്രതീക്ഷകളോടെയാണ് സൗദി ജനത ഈ ദേശീയ ദിനത്തെ വരവേല്‍ക്കുന്നത്.

സൗദി അറേബ്യയിലെ അന്താരാഷ്ട്ര സ്‌കൂളുകളിലും വിപുലമായ സൗദി ദേശീയ ദിനാഘോഷം. വിവിധ രാജ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ താമസിക്കുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെ അടുത്തറിയാനുള്ള അവസരമായി ദിനാഘോഷം മാറുകയാണ്. പരമ്പരാഗത സംഗീതം, നൃത്തം, ഭക്ഷണരീതികള്‍, വേഷവിധാനങ്ങള്‍, കലാപരിപാടികള്‍, അറബിക് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ക്ലാസ് മുറികള്‍ക്കപ്പുറത്തേക്ക് സൗദി ചരിത്രവും പൈതൃകവും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് സ്‌കൂളുകള്‍.

ജിദ്ദ പ്രെപ് ആന്‍ഡ് ഗ്രാമര്‍ സ്‌കൂളില്‍ (ഖജഏട) സൗദി അറേബ്യയുടെ ചരിത്രവും സംസ്‌കാരവും വ്യക്തമാക്കുന്ന പ്രത്യേക അസംബ്ലി, തത്സമയ സംഗീതം, വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക നൃത്ത-സംഗീത അവതരണങ്ങള്‍ എന്നിവയോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ക്യാമ്പസ് മുഴുവന്‍ സൗദി പതാകകളും ദേശീയ ദിന അലങ്കാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കായി പരമ്പരാഗത അറബിക് ടെന്റും ഫോട്ടോ ബൂത്തും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികള്‍ക്ക് പുറത്തുനിന്ന് സൗദി സംസ്‌കാരം നേരിട്ട് അനുഭവിച്ചറിയാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് ജെ.പി.ജി.എസ് ഹെഡ്മാസ്റ്റര്‍ റാസ അലി പറഞ്ഞു.

'പ്രാദേശിക സംസ്‌കാരത്തെക്കുറിച്ച് കേവലം പാഠപുസ്തകങ്ങളില്‍ നിന്ന് പഠിക്കുന്നതിന് പകരം, ആധികാരികമായ ഭക്ഷണരീതികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, കാപ്പി-ഈത്തപ്പഴം എന്നിവയിലൂടെയുള്ള ആതിഥ്യമര്യാദ, നാടന്‍ പാട്ടുകള്‍ എന്നിവയിലൂടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സൗദി പൈതൃകം നേരിട്ട് അനുഭവിക്കുകയാണ്,' അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും പൈതൃകവും ആധുനികവും പരിചയപ്പെടുത്തുന്നതിലൂടെ ആഘോഷങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസപരമായ മൂല്യവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ തയാറാക്കുന്ന പരമ്പരാഗത വിഭവങ്ങള്‍ പരസ്പരം പങ്കുവെക്കുന്നത് വ്യത്യസ്ത ദേശീയതകളില്‍ പെട്ട കുട്ടികള്‍ക്കിടയില്‍ സാംസ്‌കാരിക കൈമാറ്റത്തിന് അവസരമൊരുക്കുന്നുവെന്നും, ഇത് പ്രാദേശിക പൈതൃകം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ലളിതവും പ്രിയങ്കരവുമാക്കുന്നുവെന്നും റാസ അലി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026