l o a d i n g

ഗൾഫ്

കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം

Thumbnail
Publisher By     Staff Reporter
September 21, 2026

ജിദ്ദ: കാവനൂര്‍ പഞ്ചായത്ത് കെ.എം.സി.സി, കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളും കാവനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായ പി.വി. ഉസ്മാന്‍ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), പാറ സലാം വടശ്ശേരി (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) എന്നിവര്‍ക്ക് വിപുലമായ സ്വീകരണം നല്‍കി. ജിദ്ദ ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ച 'നവാഗത സംഗമ'ത്തിന്റെ ഉദ്ഘാടനവും നടന്നു.

കാവനൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് മൊയ്തീന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ജിദ്ദ സെന്‍ട്രല്‍ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സി.കെ. റസാഖ് മാസ്റ്റര്‍, ഷൗക്കത്ത് ഞാറക്കോടന്‍, ഇല്യാസ് കല്ലിങ്ങല്‍, സൈതലവി പുളിയക്കോട്, സുല്‍ഫിക്കര്‍ ഒതായി, അഷ്‌റഫ് കീഴുപറമ്പ്, കെ.സി. മന്‍സൂര്‍, ബക്കര്‍ പുളിയക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

അബൂബക്കര്‍ അരിമ്പ്ര പി.വി. ഉസ്മാനെയും വി.പി. മുസ്തഫ പാറ സലാം സാഹിബിനെയും കമ്മിറ്റിക്ക് വേണ്ടി ഷാള്‍ അണിയിച്ച് ആദരിച്ചു. കാവനൂര്‍ പഞ്ചായത്ത് കെ.എം.സി.സിയുടെ ഉപഹാരങ്ങള്‍ ഭാരവാഹികള്‍ കൈമാറി. പി.വി. ഉസ്മാനും പാറ സലാമും സ്വീകരണത്തിന് നന്ദി പറഞ്ഞു. നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് പഞ്ചായത്ത് ഭരണമെന്നും അധികാരമുള്ളതുകൊണ്ട് കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസികളായ നമുക്ക് പെട്ടെന്ന് മനസ്സിലാകുമെന്നും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സുബൈര്‍ കടൂരന്‍ ഖിറാഅത്ത് നടത്തി. ജിദ്ദ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വി. സലാം സ്വാഗതവും എം. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു. മുസ്തഫ കുന്നന്‍, ഹസനുല്‍ബന്ന, മുനീര്‍ മുക്കണ്ണന്‍ ഇളയൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026