l o a d i n g

ഇന്ത്യ

ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്

Thumbnail
Publisher By     Staff Reporter
September 21, 2026

മുംബൈ: ഐഐടി ബോംബെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനൊടുവില്‍ വിദ്യാര്‍ത്ഥികളുടെ 18 ഇന ആവശ്യങ്ങള്‍ അടങ്ങിയ ചാര്‍ട്ടര്‍ ബോംബെ ഐഐടി ഭരണകൂടം അംഗീകരിച്ചു. മൂന്ന് ദിവസമായി കാമ്പസില്‍ തുടര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക തീരുമാനം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ന് നടക്കുന്ന തുറന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കും. അതിനുശേഷമായിരിക്കും സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അന്തിമ തീരുമാനമെടുക്കുക.

പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികളും ഐഐടി ബോംബെ ഡയറക്ടര്‍ പ്രൊഫ. ശിരീഷ് കേദാരെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് കരാറായത്. ഔദ്യോഗിക പ്രസ്താവന ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും, ചര്‍ച്ചയുടെ തത്സമയ സംപ്രേക്ഷണത്തില്‍ ഡയറക്ടര്‍ പ്രൊഫ. ശിരീഷ് കേദാരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ചാര്‍ട്ടറില്‍ ഒപ്പുവെക്കുന്നതായി വ്യക്തമായിട്ടുണ്ട്.

ജീവനൊടുക്കിയ ഇരുപത്തിരണ്ടുകാരനായ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ജാതിവിവേചനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഫാക്കല്‍റ്റിക്കെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത, എസ്സി/എസ്ടി (പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ പീഡനവും ജാതിവിവേചനവുമാണ് മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യങ്ങള്‍:

പരീക്ഷാഹാളില്‍ നിരീക്ഷണം നടത്തിയതും, സാഹിലിന്റെ മാതാപിതാക്കളുടെ പരാതിപ്രകാരം എഫ്.ഐ.ആറില്‍ പേരുള്ളതുമായ പ്രൊഫസര്‍ സൂര്യനാരായണ ദൂളയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. എന്നാല്‍ 'ഞങ്ങള്‍ നടപടിക്രമങ്ങള്‍ പാലിക്കും' എന്നാണ് ഡയറക്ടര്‍ ഇതിന് മറുപടി നല്‍കിയത്. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും, സെപ്റ്റംബര്‍ 30-നകം ഇടക്കാല റിപ്പോര്‍ട്ടും ഒക്ടോബര്‍ 15-നകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും, സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് എഴുതിനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാമ്പസില്‍ 24 മണിക്കൂറും ലഭ്യമാകുന്ന സൈക്യാട്രിസ്റ്റ് സേവനം, മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പ്രൊഫസര്‍മാര്‍ക്കായി പെരുമാറ്റച്ചട്ടം , ടാസ്‌ക് ഫോഴ്സ് രൂപീകരണം എന്നിവയും ചാര്‍ട്ടറിലുണ്ട്. ഒരു മാസത്തിനകം ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഡയറക്ടര്‍ രാജി വെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫാക്കല്‍റ്റി ഫോറത്തിന്റെ പിന്തുണയും പശ്ചാത്തലവും
ഈ സംഭവവികാസങ്ങള്‍ക്കിടയില്‍, പ്രൊഫസര്‍ സൂര്യനാരായണ ദൂളയ്ക്ക് പിന്തുണയുമായി ഐഐടി ബോംബെ ഫാക്കല്‍റ്റി ഫോറം രംഗത്തെത്തി. പ്രൊഫസര്‍ ദൂള സ്ഥാപനത്തിന്റെ നിയമങ്ങള്‍ പാലിച്ച് ഔദ്യോഗിക കടമ മാത്രമാണ് നിര്‍വഹിച്ചതെന്നും, അദ്ദേഹത്തിന്റെ സല്‍പേര് തകര്‍ക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഫാക്കല്‍റ്റി ഫോറം പ്രസിഡന്റ് പ്രൊഫ. രാജ്കുമാര്‍ എസ്. പന്ത് വ്യക്തമാക്കി.

സെപ്റ്റംബര്‍ 18-ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടന്ന മിഡ്-സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ, ഊര്‍ജ്ജ ശാസ്ത്ര എന്‍ജിനീയറിങ് വകുപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സാഹില്‍ വകോളെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യപ്പേപ്പര്‍ ChatGPTയിലേക്ക് അപ്ലോഡ് ചെയ്ത് ഉത്തരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നത് പ്രൊഫസര്‍ കണ്ടെത്തുകയായിരുന്നു. ഇത് 'അക്കാദമിക കൃത്രിമത്വമായി' കണക്കാക്കി അദ്ദേഹം അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും, കോഴ്‌സ് ഇന്‍സ്ട്രക്ടറും വകുപ്പ് മേധാവിയും ചേര്‍ന്ന് കൗണ്‍സലിംഗ് നല്‍കി ആശ്വസിപ്പിച്ചിരുന്നുവെന്നും അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജാതീയമായ വിവേചനമാണ് മരണത്തിലേക്ക് നയിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ എസ്സി/എസ്ടി നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.


Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026