l o a d i n g

കായികം

ഏഷ്യാഡ്: ആദ്യ മെഡല്‍ ഷൂട്ടിംഗില്‍, ഹോക്കിയില്‍ 19 ഗോളടിച്ച് വനിതകള്‍

Thumbnail
Publisher By     Staff Reporter
September 20, 2026

ഐചിനഗോയ (ജപ്പാന്‍): ഐചിനഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് മികച്ച തുടക്കം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളി നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിലെ ടീം പ്രകടനമാണ് ആദ്യദിനത്തിലെ ഇന്ത്യയുടെ പ്രധാന നേട്ടം. വനിതകളുടെ മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് 60 കിലോഗ്രാം വിഭാഗത്തില്‍ സുചിക താരിയാല്‍ സെമിഫൈനലിലെത്തി ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ ഉറപ്പാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മംഗോളിയയുടെ അല്‍താന്‍ചിമെഗ് ബൈഗല്‍മയെ 2-0ന് പരാജയപ്പെടുത്തിയാണ് സുചിക അവസാന നാലിലെത്തിയത്. ഏഷ്യന്‍ ഗെയിംസ് മത്സര ഇനമായി ഉള്‍പ്പെട്ട എം.എം.എയില്‍ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പിക്കാനായത് ശ്രദ്ധേയമായി.
വനിതാ ഹോക്കിയിലും ഇന്ത്യ തകര്‍പ്പന്‍ പ്രകടനം നടത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ 19-0ന് തകര്‍ത്ത ഇന്ത്യന്‍ ടീമിനായി ദീപിക ഏഴ് ഗോളുകള്‍ നേടി. ആക്രമണ മികവ് പൂര്‍ണമായി പ്രകടിപ്പിച്ച ഇന്ത്യ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി.
ടെക്ബാളില്‍ ക്വിംസി ജൊക്വിം ഡിസൂസയ്ക്ക് ഇരട്ട നിരാശ. വനിതാ സിംഗിള്‍സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജപ്പാന്റെ യുയിന സകാമോട്ടോയോട് തോറ്റതോടെ നാലാം സ്ഥാനത്തായി. പിന്നീട് മിക്‌സഡ് ഡബിള്‍സിലും മെഡല്‍ നഷ്ടമായി. മുഹമ്മദ് അനസ് ഇംറാന്‍ ബേഗിനൊപ്പം ഇറങ്ങിയ ക്വിംസിക്ക് വെങ്കല പോരാട്ടത്തില്‍ വിയറ്റ്‌നാമിന്റെ മിന്‍ താന്‍ എന്‍ഗുയെന്‍-ഗിയ ന്ഗി ട്രിന്‍ സഖ്യത്തോടാണ് പരാജയം.
വുഷുവില്‍ പുരുഷന്മാരുടെ ചാങ്ച്വാന്‍ വിഭാഗത്തില്‍ സൂരജ് സിങ് 11ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ വനിതാ ടീം ഗ്രൂപ്പ് മത്സരത്തില്‍ ഇന്തോനേഷ്യക്കെതിരെ മത്സരിക്കുന്നു. ശ്രീജ അകുല, യശസ്വിനി ഘോര്‍പഡെ, ദിയ ചിതാലെ, സുതീര്‍ഥ മുഖര്‍ജി, സിന്‌ഡ്രെല ദാസ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ 107 മെഡലുകള്‍ നേടി ആദ്യമായി രണ്ടക്കം കടന്ന ഇന്ത്യയ്ക്ക്, ഐചിനഗോയയില്‍ ആ നേട്ടം ആവര്‍ത്തിക്കുകയാണ് പ്രധാന ലക്ഷ്യം.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026