l o a d i n g

ഗൾഫ്

റിയാദിന് നേരെ ഹൂതികള്‍ തൊടുത്ത ബാസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2026

റിയാദ്: തലസ്ഥാനമായ റിയാദിലേക്ക് ഹൂതി വിമതര്‍ ശനിയാഴ്ച പുലര്‍ച്ചെ തൊടുത്തുവിട്ട ബാസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഡിഫന്‍സ് ഫോഴ്‌സ് ആകാശത്തുവെച്ച് തകര്‍ത്തു. യെമനിലെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്. സൗദി തലസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ മിസൈല്‍ വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി വ്യക്തമാക്കി. യുദ്ധച്ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് മിസൈല്‍ ആകാശത്തുവെച്ച് നശിപ്പിച്ചതെന്നും, സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെയും സുപ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സഖ്യസേന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവരുന്നുണ്ട്.

എട്ട് ദശലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്ന റിയാദിലെ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ബോധപൂര്‍വ്വം ലക്ഷ്യമിടുന്ന ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണ പരമ്പരയാണിതെന്ന് അല്‍-മാലിക്കി കുറ്റപ്പെടുത്തി. റിയാദിന് പുറമെ ബൈഷ്, തായിഫ്, ഫര്‍സാന്‍, യാന്‍ബു എന്നിവിടങ്ങളിലും ഹൂതികള്‍ നടത്തിയ സമാന ആക്രമണശ്രമങ്ങള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തി.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍, ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ തടയാനും ശക്തമായ തിരിച്ചടി നല്‍കാനും സഖ്യസേനയ്ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026