l o a d i n g

ഗൾഫ്

ടി.സി.എസിന്റെ സുസ്ഥിരതാ ആശയ-പരിഹാര മത്സരത്തിനായി ഇര്‍ഫാന തെസ്നി സൗദിയിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 19, 2026

മലപ്പുറം: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) സംഘടിപ്പിക്കുന്ന സുസ്ഥിരതയ്ക്കായുള്ള ആശയ-പരിഹാര മത്സരത്തിനായി ഇര്‍ഫാന തെസ്നി സൗദിയിലേക്ക് പുറപ്പെടുന്നു. ടി.സി.എസ് സൗദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന 'സസ്‌റ്റൈനത്തോണ്‍' മത്സരത്തിലേക്കാണ് മലപ്പുറം ജില്ലയിലെ താനാളൂര്‍ സ്വദേശിനിയായ കെ.ടി. ഇര്‍ഫാന തെസ്‌നിയുടെ പ്രോജക്ടിന് അര്‍ഹത ലഭിച്ചത്. സുസ്ഥിരതാ കേന്ദ്രീകൃതമായ നവീന ആശയ മത്സരമാണ് ടി.സി.എസ് സസ്‌റ്റൈനത്തോണ്‍.

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര കൃഷി, ജലസംരക്ഷണം, ഭക്ഷ്യനഷ്ടം കുറയ്ക്കല്‍ തുടങ്ങിയ യഥാര്‍ത്ഥ ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് എ.ഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രായോഗികവും പുതുമയുള്ളതുമായ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ഒരു പ്രശ്‌നം തിരഞ്ഞെടുക്കുകയും അതിനെക്കുറിച്ച് പഠനം നടത്തി പ്രശ്‌നപരിഹാരത്തിനായി ഏറ്റവും നൂതനമായ ആശയം വികസിപ്പിക്കുകയും ചെയ്യുന്നു. റിയാദിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് സ്റ്റുഡന്റ് റിസര്‍ച്ചറായ കെ.ടി. ഇര്‍ഫാന തെസ്നി തന്റെ പ്രോജക്ട് അവതരിപ്പിക്കുന്നതിനായി ഈ മാസം അവസാനത്തോടെ സൗദിയിലേക്ക് തിരിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും യുവ ഗവേഷകര്‍ക്കും നവീന ആശയങ്ങള്‍ അവതരിപ്പിക്കാനും സംഘമായി പ്രവര്‍ത്തിക്കാനും യഥാര്‍ത്ഥ സാമൂഹികവും പരിസ്ഥിതിപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള കഴിവ് പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഒരു മികച്ച അവസരമാണിത്. അഞ്ഞൂറിലധികം ടീമുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് ടീമുകളില്‍ ഒന്നാണ് ഇര്‍ഫാനയുടെ നേതൃത്വത്തിലുള്ള പ്രോജക്ട്. മലപ്പുറം ജില്ലയിലെ താനാളൂര്‍ കരുവാന്‍തൊടി ഇസ്മായില്‍ മാസ്റ്ററുടെയും ഖദീജ ടീച്ചറുടെയും മകളാണ് ഇര്‍ഫാന തെസ്നി. പൊന്‍മുണ്ടം ഇട്ടിലാക്കല്‍ കൂളിയാട്ടില്‍ റിസ്വാന്‍ അഹ്‌മദാണ് ഭര്‍ത്താവ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026