l o a d i n g

ഗൾഫ്

അപകട സാധ്യതയൊഴിഞ്ഞതായി സൗദി സിവില്‍ ഡിഫന്‍സ്: വിവിധ പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം

Thumbnail
Publisher By     Staff Reporter
September 19, 2026

റിയാദ് / ജിദ്ദ: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും നിലനിന്നിരുന്ന അപകട സാധ്യതയൊഴിഞ്ഞതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് പ്രഖ്യാപിച്ചു. റിയാദ്, അല്‍-ഖര്‍ജ്, ഖമീസ് മുശൈത്ത്, ജിദ്ദ, തായിഫ്, യാന്‍ബു, അല്‍-ഉലാ, ഫറസാന്‍ എന്നീ പ്രദേശങ്ങളിലാണ് സാഹചര്യം സുരക്ഷിതമായതായി അധികൃതര്‍ വ്യക്തമാക്കിയത്.

നേരത്തെ, ദേശീയ മുന്‍കൂട്ടി മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി റിയാദ്, അല്‍-ഖര്‍ജ് പ്രദേശങ്ങളില്‍ രണ്ടുതവണയും, ഖമീസ് മുശൈത്ത്, ജിദ്ദ, തായിഫ്, യാന്‍ബു, അല്‍-ഉലാ, ഫറസാന്‍ എന്നിവിടങ്ങളിലും സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അപകടഭീഷണി ഒഴിവായെങ്കിലും, സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി പൗരന്മാരും രാജ്യത്തുള്ള വിദേശികളും ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു.

-തുറസ്സായ സ്ഥലങ്ങളില്‍ നല്‍ക്കുന്നതും ഗ്ലാസ് നിര്‍മ്മിത പ്രതലങ്ങള്‍ക്ക് സമീപം നില്‍ക്കുന്നതും ഒഴിവാക്കുക.
-മുന്നറിയിപ്പ് സമയങ്ങളില്‍ ബാല്‍ക്കണികളിലോ കെട്ടിടങ്ങളുടെ മുകളിലോ (ഞീീളീേു)െ നില്‍ക്കരുത്.
-പുറത്തുള്ളവര്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് മാറുകയോ സുരക്ഷിതമായ ശക്തമായ മറവുകള്‍ക്ക് പിന്നില്‍ അഭയം തേടുകയോ ചെയ്യണം.
-അപകടസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുന്നതും പൂര്‍ണ്ണമായും ഒഴിവാക്കുക.
-സാഹചര്യം പൂര്‍ണ്ണമായും ശാന്തമാകുന്നതുവരെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026