l o a d i n g

വേള്‍ഡ്

പെര്‍ത്തില്‍ സ്രാവ് ആക്രമണത്തില്‍ നീന്തല്‍ക്കാരന്‍ കൊല്ലപ്പെട്ടു; ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ സ്രാവ് ആക്രമണത്തില്‍ മരിച്ചവര്‍ അഞ്ചായി

Thumbnail
Publisher By     Staff Reporter
September 18, 2026

സിഡ്‌നി: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് തീരത്ത് സ്രാവിന്റെ ആക്രമണത്തില്‍ നീന്തല്‍ക്കാരന്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പെര്‍ത്തിന്റെ വടക്കുഭാഗത്തുള്ള സോറന്റോ ബീച്ചില്‍ നിന്നും ഏകദേശം 50 മീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ സ്രാവ് ആക്രമണമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നെണ്ണവും പടിഞ്ഞാറന്‍ തീരത്താണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നു രാവിലെ 10.15 ഓടെ സോറന്റോ ബീച്ചില്‍ 'സ്രാവുമായി ബന്ധപ്പെട്ട അപായം' ഉണ്ടായതായി അടിയന്തര സേനാംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചു. ഹെലികോപ്റ്ററുകളുടെയും ബോട്ടുകളുടെയും സഹായത്തോടെ അധികൃതര്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

തീരത്തുനിന്നും വെറും 50 മീറ്റര്‍ അകലെ ഒരു വ്യക്തിയെ സ്രാവ് വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളത്തില്‍ രക്തം പരന്നൊഴുകുന്നത് കണ്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷ മുന്‍നിര്‍ത്തി സോറന്റോ ബീച്ച് ശനിയാഴ്ചവരെ അടച്ചിടുമെന്ന് 'ഷാര്‍ക്ക് സ്മാര്‍ട്ട്' പ്ലാറ്റ്‌ഫോം അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയയില്‍ പ്രതിവര്‍ഷം ശരാശരി 20 സ്രാവ് ആക്രമണങ്ങളും, ശരാശരി 2.8 മരണങ്ങളും നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026