l o a d i n g

ഗൾഫ്

രണ്ട് വര്‍ഷത്തെ ജനന സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധിക്ക് അവസാനം പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിലൂടെ അമ്മയും രണ്ട് കുഞ്ഞുങ്ങളും നാട്ടിലേക്ക് മടങ്ങി

Thumbnail
Publisher By     Staff Reporter
September 17, 2026

മനാമ: രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ജനന സര്‍ട്ടിഫിക്കറ്റ് സംബന്ധമായ നിയമ-രേഖാ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തി, ഒരു അമ്മയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍.

അരുണിമ ബേബി കരിമ്പാടം കുനിയില്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളായ ഗ്രീവ മറിയം , സയാന്‍ മുഹമ്മദ് എന്നിവരോടൊപ്പം ബഹ്‌റൈനില്‍ കഴിയുകയായിരുന്നു. കുട്ടികളുടെ ആവശ്യമായ ജനന രേഖകളും മറ്റ് നിയമപരമായ രേഖകളും സമയബന്ധിതമായി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയ്ക്കും കുട്ടികള്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പോലും ഏറെ സങ്കീര്‍ണ്ണമായി മാറുകയായിരുന്നു.

2026 മാര്‍ച്ചിലാണ് അരുണിമ സഹായത്തിനായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ PROയും ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്തിനെയും ജനറല്‍ സെക്രട്ടറി ഡോ. റിതിന്‍ രാജിനെയും സമീപിച്ചത്. അന്ന് കുടുംബം അതീവ ദയനീയമായ സാഹചര്യത്തിലായിരുന്നു. സ്ഥിരമായ തൊഴില്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തിനും താമസത്തിനുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കുട്ടികളുടെ ജനന രേഖകള്‍, പാസ്‌പോര്‍ട്ട്, റെസിഡന്‍സി, ഇന്ത്യയില്‍ നിന്നുള്ള വിവിധ രേഖകള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഒരേസമയം പൂര്‍ത്തിയാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. കുടുംബത്തിന്റെ ഗുരുതരമായ അവസ്ഥ മനസ്സിലാക്കിയ PLC ഉടന്‍ തന്നെ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രി അധികൃതര്‍, നിയമ വിദഗ്ധര്‍, മറ്റ് സന്നദ്ധ വ്യക്തികള്‍ എന്നിവരുമായി ഏകോപനം ആരംഭിച്ചു.

കേസിലെ പ്രധാന വെല്ലുവിളികളിലൊന്ന് കുട്ടികളുടെ ആവശ്യമായ ജനന രേഖകള്‍ ലഭ്യമാക്കുക എന്നതായിരുന്നു. PLCയുടെ പാനല്‍ അഭിഭാഷകനായ അഡ്വ. താരിഖ് അലോണ്‍ മാസങ്ങളോളം കേസ് നിയമപരമായി മുന്നോട്ടുകൊണ്ടുപോയി. ബഹുമാനപ്പെട്ട കോടതിയുടെ കരുണാപൂര്‍വമായ പരിഗണനയും അഡ്വ. താരിഖ് അലോണിന്റെ നിരന്തരമായ നിയമപോരാട്ടവും ഫലമായി കുടുംബത്തിന് അനുകൂലമായ വിധി ലഭിച്ചു. ഈ അനുകൂല വിധിയിലൂടെ തുടര്‍ രേഖകള്‍ പൂര്‍ത്തിയാക്കുന്നതിനും കുടുംബത്തിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാക്കുന്നതിനും വഴിയൊരുങ്ങി. മാനുഷികമായ പരിഗണന നല്‍കിയ കോടതിയോടുള്ള പ്രവാസി ലീഗല്‍ സെല്ലിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ആശുപത്രി അധികൃതരുടെ മാനുഷിക ഇടപെടല്‍
ഇളയ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട രേഖ ലഭിക്കുന്നതില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ (ടവശളമ അഹ ഖമ്വലലൃമ ങലറശരമഹ ഇലിൃേല) കുടിശ്ശികയും ഒരു പ്രധാന തടസ്സമായിരുന്നു. കുടുംബത്തിന്റെ ഗുരുതരമായ സാമ്പത്തികവും മാനുഷികവുമായ സാഹചര്യം ജഘഇ ആശുപത്രി മാനേജ്‌മെന്റിനെ അറിയിച്ചു. തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ ശ്രീ. സിയാദ് ഉമ്മര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ. മൂസ എന്നിവരുമായി ജഘഇ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഏകദേശം 597 ബി.ഡി. വരുന്ന കുടിശ്ശികയില്‍ ആശുപത്രി മാനേജ്‌മെന്റ് 70 ശതമാനം ഇളവ് അനുവദിച്ചു. ഇതോടെ അടയ്‌ക്കേണ്ട തുക ഏകദേശം 180 ബി.ഡി. മാത്രമായി കുറഞ്ഞു. കുടുംബത്തിന്റെ സാഹചര്യത്തില്‍ മാനുഷിക പരിഗണന കാണിച്ച ആശുപത്രി മാനേജ്‌മെന്റിനോട് ജഘഇ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ആവശ്യമായ രേഖകളും മറ്റൊരു കുട്ടിയുടെ സല്‍മാനിയ ആശുപത്രിയില്‍ (ടമഹാമിശ്യമ ഒീുെശമേഹ) നിന്നുള്ള ജനന രേഖകളും ലഭ്യമാക്കി.

നിയമനടപടികള്‍ മാസങ്ങളോളം നീണ്ടുനിന്നപ്പോഴും അമ്മയും കുട്ടികളും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ PLCയും നിരവധി സുമനസ്സുകളും ചേര്‍ന്ന് ഭക്ഷണവും മറ്റ് ആവശ്യമായ സഹായങ്ങളും നല്‍കി. ഈ ഘട്ടത്തില്‍ പ്രത്യേകമായി നന്ദി രേഖപ്പെടുത്തേണ്ടത് ബഹ്‌റൈനിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എച്ച്.ഇ. വിനോദ് കെ. ജേക്കബിനും എംബസിയുടെ മുഴുവന്‍ വെല്‍ഫെയര്‍ വിങ് ടീമിനുമാണ്. അതോടൊപ്പം ഇന്ത്യന്‍ എംബസി, ബഹ്‌റൈന്‍ ഇമിഗ്രേഷന്‍ അധികൃതര്‍, മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണവും ഈ കുടുംബത്തിന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കുന്നതില്‍ നിര്‍ണായകമായി.

വാടക നല്‍കാനാകാതിരുന്നിട്ടും കുടുംബത്തെ കൈവിടാത്ത വീട്ടുടമ

ഈ സംഭവത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ മറ്റൊരു ഭാഗം കുടുംബം താമസിച്ചിരുന്ന വീട്ടുടമയുടെ മാനുഷിക സമീപനമാണ്. പത്ത് മാസത്തിലേറെക്കാലം വാടക കുടിശ്ശികയായിരുന്നിട്ടും, കുടുംബത്തിന്റെ ദയനീയ സാഹചര്യം മനസ്സിലാക്കി അവര്‍ നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസിക്കാന്‍ അനുവദിച്ചു.
നിരവധി മാസങ്ങളായി നീണ്ട നിയമനടപടികളും രേഖാ നടപടികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ഏകോപനവും പൂര്‍ത്തിയാക്കിയ ശേഷം കുടുംബത്തിന്റെ എല്ലാ ആവശ്യമായ നടപടികളും പൂര്‍ത്തിയായി. സെപ്റ്റംബര്‍ 17-ന് രാവിലെ 10:30-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ അരുണിമയും രണ്ട് കുട്ടികളും കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ PROയും ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026