l o a d i n g

ബിസിനസ്

റിയാദില്‍ നാലാമത് ആഗോള മെഡിക്കല്‍ ത്രിദിന ബയോടെക്‌നോളജി ഉച്ചകോടിക്ക് തുടക്കം

Thumbnail
Publisher By     Staff Reporter
September 15, 2026

റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ രക്ഷാകര്‍തൃത്വത്തില്‍ നാലാമത് റിയാദ് ആഗോള മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിക്ക് സൗദി അറേബ്യയില്‍ തുടക്കം.

ദേശീയ കാവല്‍ മന്ത്രിയും റിയാദ് ബയോസെന്‍ട്രല്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗവുമായ പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 16 വരെ നീളുന്ന ഉച്ചകോടിയുടെ ഈ വര്‍ഷത്തെ പ്രമേയം 'മെഡിക്കല്‍ ബയോടെക്‌നോളജിയിലെ മികവിന്റെ അടിത്തറ നിര്‍മ്മിക്കുന്നു' എന്നതാണ്.

ദേശീയ കാവല്‍ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് അഫയേഴ്‌സ്, കിങ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹെല്‍ത്ത് സയന്‍സസ്, കിങ് അബ്ദുല്ല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. നിക്ഷേപ മന്ത്രാലയവും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇതിന്റെ തന്ത്രപരമായ പങ്കാളികളാണ്. ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കള്‍, ഗവേഷകര്‍, നവീനാശയ വിദഗ്ധര്‍, നിക്ഷേപകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ദേശീയ തന്ത്രങ്ങള്‍, നിയന്ത്രണ ചട്ടക്കൂടുകള്‍, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപ അവസരങ്ങള്‍, മാനവ ശേഷി വികസനം എന്നിവയ്ക്കാണ് ഉച്ചകോടി മുന്‍ഗണന നല്‍കുന്നത്. പ്രമുഖ സര്‍വകലാശാലകളുടെ അധ്യക്ഷന്മാര്‍, സി.ഇ.ഒമാര്‍, ഗവേഷകര്‍ ഉള്‍പ്പെടെ നൂറിലധികം പ്രഭാഷകര്‍ ചടങ്ങില്‍ സംസാരിക്കുന്നുണ്ട്.

ഉച്ചകോടിയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ സര്‍ക്കാര്‍, അക്കാദമിക്, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ സംഘടനകള്‍ തങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ പാനല്‍ ചര്‍ച്ചകള്‍, ശാസ്ത്രീയ സെഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, കരാറുകളില്‍ ഒപ്പുവെക്കല്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026