l o a d i n g

ബിസിനസ്

ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 12, 2026

റിയാദ്: ആഗോള ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി അറേബ്യ. 2025നും 2030നും ഇടയില്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പുതിയ റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ മൊത്തത്തിലുള്ള വളര്‍ച്ച (64 ശതമാനം), ആഗോള വളര്‍ച്ച (30 ശതമാനം) എന്നിവയേക്കാള്‍ വളരെ മുന്നിലാണ് സൗദിയുടെ ഈ കുതിപ്പ്. ഓക്‌സ്‌ഫോര്‍ഡ് എകണോമിക്‌സിന്റെ കീഴിലുള്ള 'ടൂറിസം എകണോമിക്‌സ്' WTM സ്‌പോട്ട്ലൈറ്റ് റിയാദില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റെക്കോര്‍ഡ് വളര്‍ച്ചയും ആഗോള സ്വാധീനവും

2019 നും 2025 നും ഇടയില്‍ സൗദിയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 67 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. മിഡില്‍ ഈസ്റ്റില്‍ ഇത് 20 ശതമാനവും ആഗോളതലത്തില്‍ 5 ശതമാനവുമായിരുന്നു. ഈ കാലയളവില്‍ മിഡില്‍ ഈസ്റ്റിലെ അന്താരാഷ്ട്ര യാത്രാ വളര്‍ച്ചയുടെ മുക്കാല്‍ ഭാഗവും സൗദി സംഭാവന ചെയ്തപ്പോള്‍, 2019 മുതലുള്ള ആഗോള യാത്രാ വളര്‍ച്ചയുടെ ഏകദേശം 15 ശതമാനവും രാജ്യത്തിന്റെ വകയായിരുന്നു.

സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ വിസിറ്റര്‍ ഇക്കോണമി ആയി മാറിയിരിക്കുകയാണെന്ന് ടൂറിസം എകണോമിക്‌സ് മിഡില്‍ ഈസ്റ്റ് എം.ഡി ഡേവ് ഗുഡ്ജര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ആകെ വിനോദസഞ്ചാരികളുടെ ചെലവില്‍ ഒഴിവുകാല യാത്രാക്കാരുടെ പങ്ക് 2019-ല്‍ 9 ശതമാനമായിരുന്നത് 2025-ല്‍ 28 ശതമാനമായി ഉയര്‍ന്നു. 2030-ഓടെ ഇത് 31 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെക്കോര്‍ഡ് ടൂറിസ്റ്റ് വരവും ചെലവും

സൗദിയുടെ ടൂറിസം മേഖലയുടെ സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 123 ദശലക്ഷം ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് സൗദിയിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 6 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഇവരുടെ ആകെ ചെലവ് റെക്കോര്‍ഡ് തുകയായ 304 ബില്യണ്‍ റിയാലിലെത്തി. ഇതില്‍ 29.3 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളും ഉള്‍പ്പെടുന്നു. ഇവര്‍ മാത്രം 176.6 ബില്യണ്‍ റിയാലാണ് ചെലവഴിച്ചത്.

അടുത്ത ഘട്ടം: ഉയര്‍ന്ന മൂല്യമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍

സൗദി ടൂറിസത്തിന്റെ അടുത്ത ഘട്ടം ഉയര്‍ന്ന മൂല്യമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും സന്ദര്‍ശന കാലയളവും ചെലവും വര്‍ദ്ധിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ടൂഡോ പ്ലാറ്റ്ഫോമിന്റെ ജി.സി.സി ഹെഡ് മോഹനാദ് നദ പറഞ്ഞു. ചെങ്കടല്‍, അല്‍ഉല തുടങ്ങിയ ഇടങ്ങളിലേക്ക് കൂടുതല്‍ നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളും മികച്ച താമസസൗകര്യങ്ങളും യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് വിപണിയും ഹോസ്പിറ്റാലിറ്റി രംഗവും

ചൈനീസ് വിപണിയില്‍ നിന്നും സൗദിയിലേക്ക് വലിയ തോതിലുള്ള താല്‍പ്പര്യമാണ് പ്രകടമാകുന്നത്. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം ചൈനീസ് ട്രാവല്‍ ഏജന്റുകളും നിലവില്‍ സൗദി ടൂറിസം പാക്കേജുകള്‍ വില്‍ക്കുന്നുണ്ട്. 32 ശതമാനം പേര്‍ സൗദിയെ ഏറ്റവും വലിയ സാധ്യതയുള്ള ഡെസ്റ്റിനേഷനായാണ് കാണുന്നത്. പ്രകൃതിഭംഗി (54%), സാഹസികത (45%) എന്നിവയാണ് ചൈനീസ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്.

അതേസമയം, സൗദിയുടെ ഹോസ്പിറ്റാലിറ്റി വിപണിയും വന്‍ വളര്‍ച്ചയ്‌ക്കൊരുങ്ങുകയാണ്. കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ 2027-ല്‍ റിയാദിലെ പ്രതിവര്‍ഷ വരുമാനത്തില്‍ 18.6 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് എസ്.ടി.ആര്‍ (ടഠഞ) പ്രവചനം. ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ തിരക്കിന് പുറമെ ജിദ്ദയില്‍ 2027-ഓടെ 2,300-ലധികം പുതിയ ഹോസ്പിറ്റാലിറ്റി റൂമുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാകും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026