l o a d i n g

ഗൾഫ്

പ്രവാസി വെല്‍ഫെയര്‍ ദമ്മാം ഓണസംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
September 10, 2026

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണകുടുംബ സംഗമം സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികള്‍ക്കായി വിവിധ ഓണക്കളികളും സംഗമത്തിന്റെ ഭാഗമായി നടന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ഓണാഘോഷങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിലെ വിജയികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും ഓണക്കാലത്തിന്റെ സാംസ്‌കാരിക പൈതൃകവും സമന്വയിപ്പിച്ച നിരവധി മികച്ച രചനകളാണ് മത്സരത്തിന് ലഭിച്ചത്. ഗള്‍ഫ് മണലാരണ്യത്തില്‍ കഴിയുമ്പോഴും നാടിനെയും ഓണത്തെയും പഴയ ഓണക്കാല ഓര്‍മകളെയും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുള്ള അനുഭവങ്ങളാണ് പല രചനകളിലും പ്രതിഫലിച്ചത്.

മത്സരത്തില്‍ സാബു മേലേതില്‍ ഒന്നാം സ്ഥാനവും, നൈസി സജാത് രണ്ടാം സ്ഥാനവും, അശ്വതി സുരേന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.

ജാബിര്‍ കണ്ണൂര്‍, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, പ്രവീണ്‍, ബിജു പൂതക്കുളം, അനീഷ മെഹബൂബ്, ഉബൈദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ ഓണകുടുംബ സംഗമത്തില്‍ പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന വേറിട്ട അനുഭവമായി ഓണസംഗമം മാറി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026