l o a d i n g

ഗൾഫ്

ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുന്നതില്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയം - കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്

Thumbnail
Publisher By     Staff Reporter
September 8, 2026

റിയാദ്: കേന്ദ്ര വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഔദ്യോഗിക സന്ദര്‍ശനാര്‍ഥം സൗദിയിലെത്തി. ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ സൗദി ഭരണാധികാരികള്‍, ഇന്ത്യന്‍ സമൂഹ പ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍, തൊഴിലാളികള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ചകള്‍ നടത്തി.

ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ 'ഓള്‍ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി' സംഘടിപ്പിച്ച ചടങ്ങില്‍ പ്രവാസി സമൂഹവുമായി മന്ത്രി സംവദിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുന്നതില്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. തുടര്‍ന്ന് എംബസി സംഘടിപ്പിച്ച ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്ത അദ്ദേഹം ഇന്ത്യന്‍ വ്യവസായികള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-സാങ്കേതിക ശൃംഖലകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. റിയാദിലെ 'അല്‍ഫനാര്‍' കമ്പനിയുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി അവിടെയുള്ള ഇന്ത്യന്‍ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹിയുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴില്‍ സഹകരണം, നൈപുണ്യ വികസനം, ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം എന്നിവ പ്രധാന വിഷയങ്ങളായി. സൗദി അറേബ്യ അടുത്തിടെ നടപ്പിലാക്കിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളെ പ്രശംസിച്ച കേന്ദ്രമന്ത്രി, പ്രവാസി ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ സൗദി അധികൃതര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

സൗദി വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ പ്രതിനിധിയുമായ അദേല്‍ അല്‍ ജുബൈറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍, പ്രദേശിക-ആഗോള വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള സംയുക്ത നീക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. സൗദി പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി മന്‍സൂര്‍ ബിന്‍ ഹിലാല്‍ അല്‍ മുഷൈത്തിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. 'സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവ്', 'മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ്' തുടങ്ങിയ സൗദിയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതികളെക്കുറിച്ച് സൗദി അധികൃതര്‍ വിശദീകരിച്ചു. സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് കീര്‍ത്തി വര്‍ധന്‍ സിംഗ് സംസാരിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ ഈ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026