l o a d i n g

സാംസ്കാരികം

താരസാന്നിധ്യത്തില്‍ റിയാദില്‍ 'ആരം' സിനിമയുടെ പ്രചാരണ പരിപാടി; മുറബ്ബ ലുലുവില്‍ നിറഞ്ഞ സദസ്സ്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 8, 2026

റിയാദ്: സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രം 'ആരം' സിനിമയുടെ പ്രചാരണ പരിപാടി റിയാദില്‍ ആവേശകരമായി നടന്നു. പ്രമുഖ ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മുറബ്ബ ലുലുവില്‍ വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്. 'സൗദി മച്ചാന്‍ വൈറ്റ് പേള്‍' അവതരിപ്പിച്ച പരിപാടി സിനിമാപ്രേമികളുടെ സജീവ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

സൗദി മച്ചാന്‍ വ്‌ലോഗ്‌സ് ആന്‍ഡ് ഇവന്റ്‌സ് ടീം സംഘടിപ്പിച്ച പരിപാടിയില്‍ 'ആരം' സിനിമയുടെ നിര്‍മ്മാതാവ് ഡോ. ജുനൈസ് ബാബു, പ്രമുഖ ചലച്ചിത്ര താരങ്ങളായ സിദ്ദീഖ്, സൈജു കുറുപ്പ്, അസ്‌കര്‍ അലി, ഷഹീന്‍ സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 25ന് പുറത്തിറങ്ങുന്ന 'ആരം' സിനിമയുടെ ആദ്യ ടീസര്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ടീസറിനെ സ്വീകരിച്ചത്. തുടര്‍ന്ന് താരങ്ങളും പ്രേക്ഷകരും തമ്മില്‍ നടന്ന സംവാദത്തിന് നടന്‍ സിദ്ദീഖ് നേതൃത്വം നല്‍കി. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളും അനുഭവങ്ങളും താരങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.

റിയാദിലെ പ്രശസ്ത ചെണ്ടമേള സംഘമായ 'മേളം' വാദ്യഘോഷങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സിനിമാ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും വേദിയിലേക്ക് സ്വീകരിച്ചു. ഇത് പരിപാടിക്ക് കേരളീയമായ ആഘോഷാന്തരീക്ഷം പകര്‍ന്നു.

അല്‍ റയാന്‍ പോളിക്ലിനിക്, തറവാട് ഫുഡ്‌സ്, മസീഫ് ക്ലിനിക്, ഐഡിയല്‍ ട്രാവല്‍സ്, സിഗ്‌നേച്ചര്‍ സലൂണ്‍, ഫ്രണ്ടി, ഡാസ്ലര്‍ ബ്യൂട്ടി കെയര്‍ എന്നിവര്‍ സഹപ്രായോജകരായിരുന്നു. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി സിനിമാ താരങ്ങള്‍ക്കായി പ്രത്യേക ആദരനൃത്തം അവതരിപ്പിച്ചു. റിയാദിലെ പ്രമുഖ ഗായകരും ഗായികമാരും അണിനിരന്ന സംഗീതവിരുന്നിനൊപ്പം നൃത്തം, മിമിക്രി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

അന്‍ഷാദ്, ശബാന അന്‍ഷാദ്, മുനീര്‍ കുനിയില്‍, രാജേഷ് ഗോപാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഫാത്തിമ സാദിഖ്, ഇര്‍ഷാദ് അഷ്‌റഫ്, സാദിഖ് കൊല്ലം, അനസ് മുഹമ്മദ്, അജു സോണ്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫരീന, സ്വാതി എന്നിവര്‍ അവതാരകരായിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026