l o a d i n g

സാംസ്കാരികം

'ആരം' സിനിമയുടെ പ്രമോഷന് സൗദിയില്‍ തുടക്കം; റിയാദില്‍ താരനിരയുമായി പ്രസ് മീറ്റ്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 8, 2026

റിയാദ്: സെപ്റ്റംബര്‍ 25ന് തിയേറ്ററുകളിലെത്തുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രം 'ആരം' സിനിമയുടെ സൗദി അറേബ്യയിലെ പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ് മീറ്റില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും സിനിമയുടെ വിശേഷങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു.

പ്രമുഖ ചലച്ചിത്ര താരങ്ങളായ സിദ്ദീഖ്, സൈജു കുറുപ്പ്, അസ്‌കര്‍ അലി, ഷഹീന്‍ സിദ്ദീഖ് എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവും അഭിനേതാവുമായ പ്രവാസി വ്യവസായി, ഗുഡ് ഹോപ്പിന്റെ ഡോ. ജുനൈസ് ബാബുവും പ്രസ് മീറ്റില്‍ പങ്കെടുത്തു.

ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ക്രൈം ത്രില്ലറാണ് 'ആരം'. ചിത്രത്തില്‍ സൈജു കുറുപ്പ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഉദ്വേഗം നിലനിര്‍ത്തി മുന്നോട്ടുപോകുന്ന കഥയാണ് സിനിമയുടേതെന്ന് താരങ്ങള്‍ പറഞ്ഞു.

ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും ചിത്രീകരണ അനുഭവങ്ങളെക്കുറിച്ചും സിനിമയുടെ പ്രമേയത്തെക്കുറിച്ചും താരങ്ങള്‍ മാധ്യമങ്ങളുമായി സംസാരിച്ചു. വ്യത്യസ്തമായ കഥയും അവതരണരീതിയും 'ആരം' സിനിമയുടെ പ്രത്യേകതയാണെന്നും മികച്ച തിയേറ്റര്‍ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ നിന്നാണ് ചിത്രത്തിന്റെ വിദേശ പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ മലയാള സിനിമയ്ക്ക് വലിയ കരുത്താണെന്നും റിയാദിലെ മലയാളി സിനിമാപ്രേമികളില്‍ നിന്ന് ലഭിച്ച സ്വീകരണം ഏറെ സന്തോഷം നല്‍കുന്നതായും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സെപ്റ്റംബര്‍ 25ന് 'ആരം' തിയേറ്ററുകളിലെത്തും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026