l o a d i n g

കേരള

പിണറായിക്കെതിരെ അഴിമതിക്കേസിന് ഇ.ഡി നീക്കം, പോലീസ് മേധാവിക്ക് നിര്‍ദേശം

Thumbnail
Publisher By     Staff Reporter
September 8, 2026

തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ പേഓഫ് കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, മുന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പിണറായി വിജയന്റെ മകളും എക്‌സാലോജിക് ഉടമയുമായ ടി. വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പ് 66(2) പ്രകാരമാണ് ഇ.ഡി ഈ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകള്‍ അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ന്യായ സംഹിത, മറ്റ് അനുബന്ധ നിയമങ്ങള്‍ എന്നിവ പ്രകാരം സ്വതന്ത്ര ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായാണ് വിവരം.
ഇ.ഡി അന്വേഷണത്തില്‍ ലഭിച്ച സാമ്പത്തിക ഇടപാട് രേഖകള്‍, ബാങ്ക് വിവരങ്ങള്‍, സാക്ഷിമൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിയോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ അന്വേഷണം ആരംഭിക്കണമെന്നും കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
എക്‌സാലോജിക് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡിന് സേവനമൊന്നും നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി രീതിയില്‍ പണം ലഭിച്ചതെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തല്‍. ഈ ഇടപാടുകള്‍ അനധികൃത സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടതാണെന്നും, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ ഭാഗമാണെന്നുമാണ് ഇ.ഡിയുടെ നിലപാട്.
ഇതിനുമുമ്പ് ഇതേ കേസില്‍ ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ടി. വീണയെ പ്രതിചേര്‍ത്തിരുന്നു. തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ച കേന്ദ്ര ഏജന്‍സി, അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്കായി സംസ്ഥാന പോലീസിന്റെ ഇടപെടല്‍ ആവശ്യമായതിനാലാണ് വിശദ റിപ്പോര്‍ട്ട് കൈമാറിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നേരത്തേ തന്നെ പിണറായി വിജയനും ടി. വീണയും നിഷേധിച്ചിരുന്നു. എക്‌സാലോജിക്കിന് ലഭിച്ച തുക നിയമാനുസൃതമായ ഐ.ടി. കണ്‍സള്‍ട്ടന്‍സി സേവനത്തിനുള്ള പ്രതിഫലമാണെന്നും, രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് നടക്കുന്നതെന്നുമാണ് അവരുടെ നിലപാട്.
ഇ.ഡിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടി തുടര്‍നടപടി സ്വീകരിക്കുമോ എന്നതാണ് ഇനി നിര്‍ണായകം.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026