l o a d i n g

കേരള

കൊല്ലത്തും പത്തനംതിട്ടയിലും പ്രണയപ്പകക്കിരയായ നാല് യുവതീയുവാക്കള്‍ ജീവനൊടുക്കി

Thumbnail

അഭിരാമിയും രാജീവും, പ്രവീണ്‍.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 6, 2026

കൊല്ലം/പത്തനംതിട്ട: പ്രണയബന്ധങ്ങള്‍ക്ക് വീട്ടുകാരും സമൂഹവും കല്‍പിച്ച അതിര്‍വരമ്പുകള്‍ ഒടുവില്‍ നാല് യുവതീയുവാക്കളുടെ ജീവനെടുത്തു. കൊല്ലം ശാസ്താംകോട്ടയിലും പത്തനംതിട്ട തണ്ണിത്തോട്ടുമാണ് നാലു ജീവിതങ്ങള്‍ പൊലിഞ്ഞത്.

ശാസ്താംകോട്ടയില്‍ തടാകത്തില്‍ അഭയം തേടി പ്രണയിതാക്കള്‍

വീട്ടുകാരുടെ കടുത്ത എതിര്‍പ്പും വിരഹവേദനയും താങ്ങാനാകാതെ ശാസ്താംകോട്ട തടാകത്തിലേക്ക് എടുത്തുചാടി കമിതാക്കള്‍ ജീവനൊടുക്കി. വലിയോട് മറവന്‍കോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്.

കുറച്ചുനാളുകളായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെച്ചൊല്ലി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴും 'ഒരുമിച്ചു ജീവിക്കാനാണ് തീരുമാനം' എന്ന് ഉറപ്പിച്ചുപറഞ്ഞ് ഇരുവരും കത്തെഴുതി ഒപ്പിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകിട്ടോടെ ശാസ്താംകോട്ടയിലെത്തിയ ഇരുവരും തടാകത്തിലേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് തടാകത്തില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്രണയിനിയുടെ വേര്‍പാടില്‍ നൊന്ത് ട്രെയിനിനു മുന്നില്‍ ചാടി യുവാവ്

പ്രണയിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യ നല്‍കിയ കടുത്ത മനോവിഷമത്തില്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പത്തനംതിട്ട തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ സ്വദേശി പ്രവീണ്‍ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.

പ്രവീണുമായി സ്‌നേഹത്തിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ടോടെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രണയിനിയുടെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാനാകാതെ ആകെ തകര്‍ന്ന പ്രവീണ്‍ എറണാകുളത്തെത്തി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026