l o a d i n g

ഗൾഫ്

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അക്രമാസക്തനായ യാത്രക്കാരനെ ടേപ്പും സിപ്പ് ടൈയും ഉപയോഗിച്ച് കെട്ടിയിട്ടു; വിമാനം വഴിതിരിച്ചുവിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 6, 2026

ബാള്‍ട്ടിമോര്‍: വിമാനത്തില്‍ മോശമായി പെരുമാറുകയും ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് ഡാളസില്‍ നിന്ന് ന്യൂആര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ബാള്‍ട്ടിമോറിലേക്ക് വഴിതിരിച്ചുവിട്ടു. എ ബി സി ന്യൂസാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍തര്‍ ലന്‍ഡീന്‍ (67) എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. യാത്രയുടെ അവസാന ഘട്ടത്തിലാണ് വിമാനത്തില്‍ ഇയാള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതെന്ന് മുന്‍ ക്രമസമാധാന പാലന ഉദ്യോഗസ്ഥന്‍ കൂടിയായ യാത്രക്കാരന്‍ ഹുവാന്‍ മെഹിയ പറഞ്ഞു. ഇയാള്‍ മദ്യപിച്ചിരുന്നതായി സഹയാത്രക്കാര്‍ വ്യക്തമാക്കി.

ശാന്തനാകാന്‍ ആവശ്യപ്പെട്ട എയര്‍ഹോസ്റ്റസിനു നേരെ ഇയാള്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തുകയും അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ശാരീരികമായി അക്രമത്തിന് മുതിര്‍ന്നതോടെ മെഹിയയും സുഹൃത്തും ചേര്‍ന്ന് ഇയാളെ തടയുകയായിരുന്നു.

പിന്നീട് ബാള്‍ട്ടിമോറിലിറക്കിയ വിമാനത്തിനുള്ളില്‍ വെച്ച് മേരിലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി പോലീസിന്റെ സഹായത്തോടെ ഡക്ട് ടേപ്പ് ഉപയോഗിച്ച് ഇയാളെ സീറ്റോട് ചേര്‍ത്ത് കെട്ടിയിടുകയും സിപ്പ് ടൈ ഉപയോഗിച്ച് കൈകള്‍ ബന്ധിക്കുകയുമായിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026