l o a d i n g

ഗൾഫ്

ദമാം വിമാനത്താവളത്തില്‍ 18,000-ത്തിലധികം ലഹരിഗുളികകള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

Thumbnail
Publisher By     Staff Reporter
September 5, 2026

റിയാദ്: ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18,549 ആംഫെറ്റമൈന്‍ ലഹരിഗുളികകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സാദാരണയായി നടത്തുന്ന സുരക്ഷാ പരിശോധനകള്‍ക്കിടയില്‍ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ചാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് സക്കാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍-ഹര്‍ബി അറിയിച്ചു.

ലഹരിമരുന്ന് പിടിച്ചെടുത്തതിന് പിന്നാലെ, ഇത് കൈപ്പറ്റാനിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി സഹകരിച്ച് നടത്തിയ തിരച്ചിലില്‍ നാല് പേരെ രാജ്യത്തിനകത്തുനിന്ന് അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെയുള്ള കള്ളക്കടത്ത് തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും അതോറിറ്റി പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അല്‍-ഹര്‍ബി വ്യക്തമാക്കി. ഇതിനായി ആഭ്യന്തര മന്ത്രാലയവുമായും മറ്റ് സുരക്ഷാ ഏജന്‍സികളുമായും ചേര്‍ന്ന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ലഹരിമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകാനും ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദിഷ്ട ഹോട്ട്‌ലൈന്‍ നമ്പര്‍ (1910), ഇമെയില്‍ (1910@zatca.gov.sa), അന്താരാഷ്ട്ര നമ്പര്‍ (009661910) എന്നിവ വഴി രഹസ്യമായി വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026