l o a d i n g

ഗൾഫ്

8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2026

ജിദ്ദ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന്റെ കയ്പ്പും മധുരവും നെഞ്ചിലേറ്റി, പ്രിയപ്പെട്ട പ്രവാസി സഹോദരന്‍ അബൂക്ക ഒടുവില്‍ ജന്മനാട്ടിലേക്ക് മടങ്ങി. എട്ടു വര്‍ഷമായി ഇഖാമ കാലാവധി കഴിഞ്ഞ് നിയമക്കുരുക്കിലും കടുത്ത രോഗബാധയിലും പെട്ടുപോയ അദ്ദേഹത്തിന്, ഒരു കൂട്ടം മനുഷ്യസ്‌നേഹികളുടെ കരുണയും KMCC പ്രവര്‍ത്തകരുടെ രാപ്പകലില്ലാത്ത അധ്വാനവുമാണ് തുണയായി മാറിയത്.

25 വര്‍ഷം മക്കയിലും 15 വര്‍ഷം ജിദ്ദയിലുമായി 40 വര്‍ഷത്തോളം പ്രവാസലോകത്ത് അധ്വാനിച്ച അബൂക്ക ഹിറ റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു. 2017-ലാണ് അദ്ദേഹം അവസാനമായി നാട്ടില്‍ പോയിവന്നത്. പിന്നീട് ജോലി നഷ്ടപ്പെടുകയും ഇഖാമ കാലാവധി തീരുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസത്തിലാവുകയായിരുന്നു.

രോഗബാധിതനായ അബൂക്കയുടെ ചികിത്സക്കായി അല്‍ റയാന്‍ പോളിക്ലിനിക്ക് മാനേജ്‌മെന്റും ജീവനക്കാരും വലിയ പിന്തുണയാണ് നല്‍കിയത്. ഓര്‍ത്തോ വിഭാഗത്തിലെ ഡോ. അയ്യപ്പകുമാര്‍, ഡോ. ഷഫീഖ് അബ്ദുല്‍ റഷീദ്, യൂറോളജി വിഭാഗം ഡോ. ഹമ്മാദ് അഫ്‌സല്‍ മാലിക് എന്നിവരുടെ പരിചരണവും മാനേജ്‌മെന്റ് വി.പി. മുഹമ്മദലി സാഹിബ്, ഡയറക്ടര്‍ ഡോ. മുഷ്ഖാത്ത് മുഹമ്മദലി എന്നിവരുടെ ഉദാരമായ നിലപാടും അദ്ദേഹത്തിന് ആശ്വാസമേകി.

അബൂക്കയുടെ മുഴുവന്‍ ചികിത്സാ ചെലവുകളും നാട്ടിലേക്ക് വീല്‍ചെയറില്‍ പോകുന്നതിനുള്ള യാത്രച്ചെലവും ഏറ്റെടുത്ത് മാതൃകയായത് സൗദി നാഷണല്‍ KMCC പ്രസിഡന്റും കാരുണ്യപ്രവര്‍ത്തകനുമായ കുഞ്ഞിമോന്‍ കാക്കിയ ആണ്. കൂടാതെ അബൂക്കയെ നാട്ടിലേക്ക് സുരക്ഷിതമായി കൂട്ടിക്കൊണ്ടുപോകാന്‍ KMCC വളന്റിയര്‍ താജുദ്ധീന്‍ കരുവാരക്കുണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സമീറ ക്ലിനിക്കിലെ റഹ്‌മത്ത് അരീക്കോട്, KMCC കാവനൂര്‍ പഞ്ചായത്ത് നേതാവ് മൊയ്തീന്‍ കുട്ടി, ഇദ്രീസ് മഞ്ചേരി, ഹാരിസ് മമ്പാട്, ബന്ധു സലീം കാവന്നൂര്‍ എന്നിവരുടെ ഇടപെടലുകള്‍ ഈ ദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചു.

തീര്‍ത്തും അപരിചിതരായ രണ്ട് സുഡാനി പൗരന്മാരും യൂസഫ് എന്ന ഈജിപ്ഷ്യന്‍ പൗരനുമാണ് അബൂക്കയെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റ് പരിചരണങ്ങള്‍ക്കുമായി കൂടെയുണ്ടായിരുന്നത് എന്നത് പ്രവാസ ലോകത്തെ വംശീയതിരുകളില്ലാത്ത സാഹോദര്യത്തിന് തെളിവായി.

മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും അനേകം കൈത്താങ്ങുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ആകാശ് എയര്‍ വിമാനത്തില്‍ അബൂക്ക ജന്മനാട്ടിലേക്ക് തിരിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026