l o a d i n g

ബിസിനസ്

ഡെലിവറി ഹീറോയെ ഏറ്റെടുക്കാന്‍ ഊബര്‍: 14.8 ശതകോടി ഡോളറിന്റെ ഇടപാടിന് ശുപാര്‍ശ; ഇടപാട് പൂര്‍ത്തിയാകുന്നതോടെ 'ഹംഗര്‍‌സ്റ്റേഷനും' 'തലബാത്തും' ഊബറിനു കീഴിലാവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026

റിയാദ്: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ 'ഡെലിവറി ഹീറോ'യെ 14.8 ശതകോടി ഡോളറിന് (ഏകദേശം 1.23 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള 'ഊബര്‍ ടെക്നോളജീസ്' കമ്പനിയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഓഹരിയുടമകളോട് ശുപാര്‍ശ ചെയ്ത് കമ്പനി ഭരണസമിതി. സെപ്റ്റംബര്‍ രണ്ടിന് ചേര്‍ന്ന ഡെലിവറി ഹീറോയുടെ മാനേജ്മെന്റ്, സൂപ്പര്‍വൈസറി ബോര്‍ഡുകളാണ് ഓഹരിയൊന്നിന് 41.50 യൂറോ എന്ന ഊബറിന്റെ പണവാഗ്ദാനം ഉചിതവും ന്യായവുമാണെന്ന് വിലയിരുത്തിയത്.

മധ്യപൂര്‍വേഷ്യന്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ ഏറ്റെടുക്കല്‍. സൗദി അറേബ്യയിലെ മുന്‍നിര ഡെലിവറി പ്ലാറ്റ്ഫോമായ 'ഹംഗര്‍‌സ്റ്റേഷന്‍', യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ സേവനം നടത്തുന്ന 'തലബാത്ത്' (talabat) എന്നിവ ഡെലിവറി ഹീറോയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഇവയെല്ലാം ഊബറിന്റെ കുടക്കീഴിലാകും. ഗള്‍ഫ് മേഖലയില്‍ ഊബറിന്റെ സാന്നിധ്യം ശക്തമാക്കാന്‍ ഇത് വഴിയൊരുക്കും.

നിലവില്‍ ഡെലിവറി ഹീറോയുടെ 53 ശതമാനത്തിലധികം സാമ്പത്തിക പങ്കാളിത്തം ഊബറിന്റെ കൈവശമുണ്ട്. 2027 രണ്ടാം പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി നവംബര്‍ അഞ്ചുവരെ ഓഹരിയുടമകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ആഗോള ഫുഡ് ഡെലിവറി വിപണിയില്‍ ഡോര്‍ഡാഷ്, ജസ്റ്റ് ഈറ്റ് തുടങ്ങിയ വമ്പന്‍മാരുമായി മത്സരിക്കുന്ന ഊബറിന് ഈ നീക്കം വലിയ കരുത്താകും. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് (PIF) നിലവില്‍ ഊബറില്‍ 3.58 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026