l o a d i n g

ഗൾഫ്

രിസാല സ്റ്റഡി സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2026

ദുബായ്: രിസാല സ്റ്റഡി സര്‍ക്കിള്‍ 2027-28 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. 'be in be more' എന്ന പ്രമേയത്തില്‍ 44 രാജ്യങ്ങളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രഖ്യാപനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. പ്രവാസി വിദ്യാര്‍ഥികളും യുവാക്കളും സംഘടനയുടെ ഭാഗമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

'ദി കോള്‍' എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ഫൈസല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, അബ്ദുറഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി എന്നിവര്‍ സംസാരിച്ചു.

പഠനം, തൊഴില്‍, ആരോഗ്യം, സാംസ്‌കാരികം, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, ആത്മീയം, സ്‌കില്‍ ഡെവലപ്മെന്റ് തുടങ്ങി വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും സര്‍വ്വോന്മുഖ വികസനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി യുവജന കൂട്ടായ്മയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍. പ്രവാസത്തിലെ ഒറ്റപ്പെടലുകളില്‍ നിന്ന് ക്രിയാത്മകമായ ഒരു സംഘത്തിന്റെ ഭാഗമാവുക എന്നുള്ളത് യുവാക്കള്‍ക്കിടയില്‍ സംഘടനയ്ക്ക് വലിയ സ്വീകാര്യതയും താത്പര്യവും ജനിപ്പിക്കുന്നു എന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026