l o a d i n g

ഗൾഫ്

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം; പ്രൊജക്ട് ലീഡര്‍ ജിദ്ദ പ്രവാസിയുടെ മകന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 2, 2026

മണിപ്പാല്‍: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മലയാളി വിദ്യാര്‍ഥികള്‍. ഇംഗ്ലണ്ടിലെ ബക്കിന്‍ഹാംഷെയറില്‍ നടന്ന 'യുഎഎസ് ചലഞ്ച് 2026' (UAS Challenge 2026) എന്ന ഡ്രോണ്‍ നിര്‍മ്മാണ പറത്തല്‍ മത്സരത്തില്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (MIT) മലയാളി വിദ്യാര്‍ത്ഥികളുടെ 'പ്രൊജക്റ്റ് ഡ്രോണെയ്ഡ്' (Project DronAid) പുരസ്‌കാരം നേടി. ലോകത്തെ 54 ലധികം സര്‍വ്വകലാശാലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് എംഐടി മണിപ്പാല്‍ സംഘം തങ്ങളുടെ കഴിവ് തെളിയിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ആറാം സ്ഥാനവും കരസ്ഥമാക്കിയ ടീം 'മീഡിയ ആന്‍ഡ് എന്‍ഗേജ്‌മെന്റ് അവാര്‍ഡ്' എന്ന പ്രത്യേക പുരസ്‌കാരവും സ്വന്തമാക്കി.

കെവിന്‍ സിബി (ഇരിഞ്ഞാലക്കുട), ശ്രേയസ് എസ് കുമാര്‍, ദേവിക രാജീവ്, ഹര്‍ഷ് പൈ, യുവരാജ് സിംഗ്, വേദാന്ത കൃഷ്ണ, സൗരജിത് സാഹ, സാഹില്‍ സിന്‍ഹ എന്നിവരടങ്ങുന്ന എട്ട് അംഗ ടീമാണ് ഈ നേട്ടത്തിന് പിന്നില്‍. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഒരു അവാര്‍ഡ് നേടുന്ന ഏക ടീം എന്ന ബഹുമതിയും 'പ്രൊജക്റ്റ് ഡ്രോണെയ്ഡി'ന് സ്വന്തമായി.

സ്വന്തം നാടിന്റെ പേര് അന്താരാഷ്ട്ര വേദിയില്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ കര്‍ണ്ണാടക സര്‍ക്കാരും മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധികൃതരും അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭാവി സാങ്കേതിക വിദഗ്ധര്‍ക്ക് മാതൃകയാണ് ഈ നേട്ടമെന്ന് അവര്‍ പറഞ്ഞു. പ്രൊജക്ട് ലീഡായ കെവിന്‍ സിബി ജിദ്ദ പ്രവാസിയായ ഇരിഞ്ഞാലക്കുട സ്വദേശി സിബി വിതയത്തിലിന്റെയും, ഷിമി സിബിയുടേയും മകനാണ് എന്നത്, ജിദ്ദയിലെ മലയാളി പ്രവാസികള്‍ക്കും, കേരളത്തിനും അഭിമാനകരമാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026