l o a d i n g

ഗൾഫ്

അഖീല്‍ അല്‍-ഷൈബാനി സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

റിയാദ്- സൗദി ടൂറിസം അതോറിറ്റിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) അഖീല്‍ അല്‍-ഷൈബാനിയെ നിയമിച്ച് ഭരണസമിതി ഉത്തരവിറക്കി. സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു.

വിവിധ മേഖലകളിലെ തന്ത്രപ്രധാന ഭരണപരിചയവും ദേശീയ ടൂറിസം നയങ്ങള്‍ രൂപീകരിക്കുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും മുന്‍നിര്‍ത്തിയാണ് നിയമനം. ടൂറിസം മന്ത്രാലയത്തില്‍ സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് ഫോളോ-അപ്പ് അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

മുമ്പ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫൗണ്ടേഷനില്‍ ('മിസ്‌ക്') സ്ട്രാറ്റജി ചീഫായും മക്കിന്‍സി ആന്റ് കമ്പനിയില്‍ അസോസിയേറ്റ് പാര്‍ട്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ആരോഗ്യ മന്ത്രാലയത്തിലെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ആരോഗ്യ, പൊതുജനസേവന മേഖലകളില്‍ ദീര്‍ഘകാല പരിചയമുണ്ട്.

സൗദി ടൂറിസം അതോറിറ്റി, സൗദി റെഡ് സീ അതോറിറ്റി, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള ഭവന പദ്ധതിയുടെ ആദ്യ ഘട്ട വികസനത്തിലും മുന്‍സിപ്പല്‍ സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

സൗദിയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് നിയമനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026