l o a d i n g

കേരള

ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം

Thumbnail

കൊല്ലപ്പെട്ട അഞ്ജനയും ആന്‍ മേരിയും

Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2026

കലിഫോര്‍ണിയ/കോട്ടയം: ഒന്നിച്ചു സിനിമ കണ്ടും ഓണാഘോഷം പങ്കിട്ടും ജീവിച്ച ഉറ്റചങ്ങാതിമാരായ രണ്ടു മലയാളി യുവതികളെ അതേ അപ്പാര്‍ട്മെന്റിലെ മലയാളി സുഹൃത്ത് തന്നെ ദാരുണമായി കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍ യുഎസിലെ മലയാളി സമൂഹം. കലിഫോര്‍ണിയയിലെ മില്‍പീറ്റസ് ഡിക്സണ്‍ ലാന്‍ഡിങ് റോഡിലുള്ള 'മില്‍ ക്രീക്ക് അപ്പാര്‍ട്മെന്റ്സ്' സമുച്ചയത്തിലാണ് നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. തൃശൂര്‍ മണ്ണുത്തി മുടിക്കോട് സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആണ്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഉറ്റസുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) മില്‍പീറ്റസ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

കണ്ണീരണിഞ്ഞ് ബന്ധുക്കളും നാടും

യുഎസിലെ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപികയായിരുന്നു ആണ്‍ മേരി. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയും സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥനുമായ ജിജി മാത്യുവിന്റെയും പരേതയായ ബെസ്സിയുടെയും മകളാണ്. ഭര്‍ത്താവ്: ജേക്കബ് (കോട്ടയം ചിങ്ങവനം പള്ളത്ര കുടുംബാംഗം). മക്കള്‍: ആന്റരീസ (12), അലീസ (5). പിതാവിന്റെ എഴുപതാം ജന്മദിനാഘോഷത്തിനായി ജൂണ്‍ അവസാനവാരം ആന്‍ നാട്ടിലെത്തി മടങ്ങിയിരുന്നു.

അധ്യാപികയായ അഞ്ജന തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകളാണ്. കലിഫോര്‍ണിയയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിജീഷ് (പീച്ചി വിലങ്ങന്നൂര്‍) ആണ് ഭര്‍ത്താവ്. ആറുവയസ്സുകാരി വാമികയാണ് മകള്‍. 2021ലാണ് അഞ്ജനയും കുടുംബവും കലിഫോര്‍ണിയയിലെത്തുന്നത്.

പോലീസ് അറസ്റ്റ് ചെയ്ത  അനില
പോലീസ് അറസ്റ്റ് ചെയ്ത അനില

ആസൂത്രിതമായ ഇരട്ടക്കൊലപാതകം

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപ്പാര്‍ട്മെന്റ് സമുച്ചയത്തെ നടുക്കിയ സംഭവ പരമ്പരകള്‍ക്ക് തുടക്കമാകുന്നത്. ആദ്യം ഫ്‌ലാറ്റിനുള്ളില്‍ വെച്ച് ആനിനെ അനില കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം അഞ്ജനയെ തന്ത്രപൂര്‍വം പാര്‍ക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തുകയും നീല നിറത്തിലുള്ള എസ്യുവി കാര്‍ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.

പാര്‍ക്കിങ് സ്ഥലത്ത് യുവതിയെ കാറിടിച്ചശേഷം വാഹനം അതിവേഗം ഓടിച്ചുപോകുന്നത് കണ്ട ദൃക്സാക്ഷികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അഞ്ജന മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ പാര്‍ക്കിങ്ങില്‍ മുന്‍ഭാഗം തകര്‍ന്ന നിലയില്‍ ഉപേക്ഷിക്കപ്പെട്ട നീല എസ്യുവി കണ്ടെത്തുകയും അനിലയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ആനിന്റെ ഭര്‍ത്താവ് ജേക്കബ് ഫ്‌ലാറ്റിലെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആനിന്റെ മൃതദേഹം കാണുന്നത്.

നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രണ്ടാഴ്ചയിലധികം സമയം വേണ്ടിവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഓണാഘോഷവും സിനിമ കാണലുമൊക്കെയായി കെട്ടിപ്പിടിച്ചു നടന്നിരുന്ന ഉറ്റ സുഹൃത്തുക്കളില്‍ രണ്ടുപേരുടെ ജീവനെടുക്കാന്‍ അനിലയെ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ബന്ധുക്കളും പ്രവാസി മലയാളികളും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026