l o a d i n g

ബിസിനസ്

സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

ജിദ്ദ: സൗദിയിലെ അല്‍-ദബ്ബാഗ് ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ഊര്‍ജ്ജ, മൊബിലിറ്റി കമ്പനിയായ പെട്രോമിനും, രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പും കൈകോര്‍ക്കുന്നു. സൗദിയിലുടനീളമുള്ള പെട്രോമിന്‍ ഗ്യാസ് സ്റ്റേഷന്‍ ലൊക്കേഷനുകളില്‍ 10 ലുലു സ്വിഫ്റ്റ് സ്റ്റോറുകള്‍ തുറക്കാനാണ് പെട്രോമിനും ലുലു ഗ്രൂപ്പും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ അല്‍-ദബ്ബാഗ് ഗ്രൂപ്പ് ചെയര്‍മാനും സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മുന്‍ ഗവര്‍ണറുമായ എച്ച്.ഇ. അമര്‍ അല്‍-ദബ്ബാഗ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും പെട്രോമിന്‍ എനര്‍ജി സി.ഇ.ഒ അമിത് വാംഖഡെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ധാരണാപത്രം പ്രകാരം ആറ് ലുലു സ്വിഫ്റ്റ് സ്റ്റോറുകള്‍ ജിദ്ദയിലും നാലെണ്ണം റിയാദിലും തുറക്കും. ലുലുവിന്റെ കണ്‍വീനിയന്‍സ് റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യങ്ങളോട് ചേര്‍ന്നുനിന്ന് വിശ്വസനീയവും സൗകര്യപ്രദവുമായ റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ വ്യക്തമാക്കി.

പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുക എന്ന ആശയത്തിലാണ് സ്വിഫ്റ്റ് കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ക്ക് ലുലു ഗ്രൂപ്പ് തുടക്കം കുറിച്ചിരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, വേഗതയ്ക്കും സൗകര്യത്തിനുമാണ് സ്വിഫ്റ്റ് മുന്‍ഗണന നല്‍കുന്നത്.

സൗദി അരാംകോയും എക്‌സോണ്‍ മൊബീലും തമ്മിലുള്ള സംയുക്ത സംരംഭമായി 1968-ല്‍ 'പെട്രോലൂബ്' എന്ന പേരിലാണ് പെട്രോമിന്‍ ആദ്യം സ്ഥാപിതമായത്. സൗദിയിലെ പ്രമുഖ ഗ്രൂപ്പായ അല്‍-ദബ്ബാഗ് ഏറ്റെടുത്തതോടെ, പെട്രോമിന്‍ ഈ മേഖലയിലെ പ്രധാന മൊബിലിറ്റി സൊല്യൂഷന്‍ ദാതാക്കളിലൊന്നായി വളരുകയായിരുന്നു. അടുത്തിടെ സൗദി അറേബ്യയ്ക്ക് പുറമെ യു.എ.ഇ, മൊറോക്കോ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വിപുലീകരിച്ചത് കമ്പനിയുടെ നാഴികക്കല്ലാണ്.

സൗദി അറേബ്യയിലുടനീളം നിലവില്‍ പെട്രോമിന് 80-ലധികം ഗ്യാസ് സ്റ്റേഷനുകളുണ്ട്. പ്രാരംഭ ഘട്ടത്തിലെ 10 കേന്ദ്രങ്ങള്‍ക്ക് പുറമേ, രാജ്യത്തെ റീട്ടെയില്‍, മൊബിലിറ്റി രംഗത്തെ സഹകരണത്തിലൂടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനുള്ള ആലോചനയിലാണ് പെട്രോമിനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026