l o a d i n g

ഗൾഫ്

ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

റിയാദ്: ആര്‍.ഐ.സി.സി എഡ്യുക്കേഷന്‍ വിങ്ങിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും. റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒരു പതിറ്റാണ്ടിലധികമായി റിയാദിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യവസ്ഥാപിത മദ്രസ സംവിധാനം നടന്നു വരുന്നുണ്ട്. ഖുര്‍ആന്‍, അറബി ഭാഷ, ചരിത്രം, വിശ്വാസം, കര്‍മ്മം, സ്വഭാവം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി സൗഹൃദ സിലബസാണ് ക്രമീകരിച്ചിട്ടുള്ളത്. ആക്ടിവിറ്റി ബേസ്ഡ് സിലബസിനോടൊപ്പം കലാ-കായിക മത്സരങ്ങള്‍ക്ക് കൂടി വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതാണ് പാഠ്യപദ്ധതി. 5 മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടക്കുന്ന മദ്രസകളില്‍ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍ പ്രത്യേകം ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച അധ്യാപകര്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികള്‍ തുടങ്ങിയവ മദ്രസകളുടെ പ്രത്യേകതകളാണ്.

വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ മലസ് അന്നഹ്ദയിലും, എക്‌സിറ്റ്-16 ഹയ്യ് അല്‍ജസീറയിലും, ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ റൗദ മോഡേണ്‍ മിഡില്‍ ഈസ്റ്റ് സ്‌കൂളിന് സമീപത്തുമാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 058 049 1537, 050 627 9315 (എക്‌സിറ്റ്-16), 057 536 7393, 050 440 2412 (റൗദ), 050 913 9176, 050 037 3783 (മലസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഹൈസ്‌കൂള്‍, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഏര്‍പ്പെടുത്തിയ കണ്ടിന്യൂയിംഗ് റിലീജിയസ് എജുക്കേഷന്‍ (സി.ആര്‍.ഇ) കോഴ്‌സും നടന്നു വരുന്നു. അധ്യയന വര്‍ഷ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എഡ്യുക്കേഷന്‍ വിങ് യോഗം അന്തിമ രൂപം നല്‍കി. എഡ്യുക്കേഷന്‍ വിങ് ചെയര്‍മാന്‍ ബഷീര്‍ കുപ്പോടന്‍, കണ്‍വീനര്‍ നസീഹ് അബ്ദുറഹ്‌മാന്‍, ഉമര്‍ ശരീഫ്, മുജീബ് പൂക്കോട്ടൂര്‍, അജ്മല്‍ കള്ളിയന്‍, അനീസ് എടവണ്ണ, അബ്ദുല്ല അല്‍ ഹികമി, ആരിഫ് മോങ്ങം, അക്ബര്‍ അലി, നബീല്‍ പയ്യോളി, അഷ്‌റഫ് തേനാരി എന്നിവര്‍ സംസാരിച്ചു.

-ഇഖ്ബാല്‍ പള്ളിമുക്ക്‌

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026