l o a d i n g

ഗൾഫ്

ഹോര്‍മുസ് സുരക്ഷിതമെന്ന് യു.എസ്, നിര്‍ണായക വിജയം നേടിയെന്ന് ഇറാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2026

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിര്‍ണായക നിയന്ത്രണം തങ്ങളുടെ കൈയിലാണെന്നും എണ്ണ വില നിയന്ത്രിക്കാന്‍ അമേരിക്ക കള്ള പ്രസ്താവനകള്‍ നടത്തുകയാണെന്നും ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോഴും 'നിര്‍ണായക നിയന്ത്രണം' ഇറാന്റെ കൈവശമാണെന്നും എണ്ണവിലയെ സ്വാധീനിക്കാന്‍ അമേരിക്ക യഥാര്‍ഥ സ്ഥിതിഗതികള്‍ മറച്ചുവെക്കുകയാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ആരോപിച്ചു. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് മൈനുകള്‍ നീക്കം ചെയ്ത് കപ്പല്‍ഗതാഗതത്തിന് സുരക്ഷിതമാക്കിയെന്നും ഇറാനുമായി ചര്‍ച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു.
യുദ്ധത്തിനായി അമേരിക്ക ഇതിനകം 36 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായും, അധികമായി 80 ബില്യണ്‍ ഡോളര്‍ കൂടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ ഇന്ധനവില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പശ്ചിമേഷ്യയില്‍ പതിനായിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ കുടുങ്ങിക്കിടക്കുന്നതും അമേരിക്കക്ക് തലവേദനയാണ്.
അമേരിക്കയും ഇസ്രയേലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കാമെന്നാണ് കരുതിയതെങ്കിലും ലക്ഷ്യം നേടാനായില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടതെന്നും, മുസ്ലിം രാജ്യങ്ങളെ ഇറാന്‍ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആതിഥേയ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും അവ പ്രധാനമായും ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അറാഗ്ചി ആരോപിച്ചു.
അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാന്റെ കയറ്റുമതിയും ഇറക്കുമതിയും 25 മുതല്‍ 35 ശതമാനം വരെ കുറഞ്ഞതായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജൂണില്‍ അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് പിന്നാലെ 9 കോടി ബാരല്‍ എണ്ണ വിറ്റഴിച്ചതായും, ഉപരോധം പിന്‍വലിക്കുകയും ലെബനനിലെ ഇസ്രയേല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026