l o a d i n g

ബിസിനസ്

ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് വന്‍ ജനപങ്കാളിത്തം; സൗദി ഈന്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2026

ബുറൈദ: പ്രാദേശിക വിപണികള്‍ കടന്ന് ആഗോളതലത്തില്‍ സൗദി ഈന്തപ്പഴത്തിന് ലഭിക്കുന്ന വന്‍ ജനപ്രീതിക്കു തെളിവാണ് ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളക്കു ലഭിക്കുന്ന ജനസ്വീകാര്യത. ആഗോളതലത്തില്‍ സൗദി ഈന്തപ്പഴങ്ങളുടെ കയറ്റുമതി മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ വളര്‍ച്ചയും കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപണി വിപുലീകരിച്ചതുമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.

നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025-ല്‍ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യം ഏകദേശം 193.8 കോടി റിയാലില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-നെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ ഈന്തപ്പഴ കയറ്റുമതിയില്‍ 59.5 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണുണ്ടായത്. 2021-ല്‍ 121.5 കോടി റിയാലായിരുന്ന കയറ്റുമതി മൂല്യം 2025-ഓടെ ഏകദേശം 200 കോടി റിയാലിലേക്ക് ഉയരുകയായിരുന്നു.

നിലവില്‍ ലോകമെമ്പാടുമുള്ള 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയില്‍ സൗദി ഉല്‍പ്പന്നങ്ങളുടെ മത്സരശേഷിയും വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും വ്യക്തമാക്കുന്നതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026