l o a d i n g

കേരള

ജി.കെ.പി.എ. മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു; 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2026

മണ്ണാര്‍ക്കാട്: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' സംഗമവും പുതിയ താലൂക്ക് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. കോടതിപ്പടി എം.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജി.കെ.പി.എ. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.കെ.എം. ബഷീര്‍ കാറല്‍മണ്ണ ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് വി.കെ. ഉണ്ണിക്കമ്മു കല്ലടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ചെങ്കോടന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.എച്ച്. സൈഫുദ്ദീന്‍ മങ്കര മുഖ്യപ്രഭാഷണവും നടത്തി. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള വിവിധ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ഇവ സമയബന്ധിതമായി ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികളെയും ഒറ്റത്തവണ പ്രീമിയം അടപ്പിച്ച് പെന്‍ഷന് അര്‍ഹരാക്കുക, മിനിമം പ്രവാസി പെന്‍ഷന്‍ 5,000 രൂപയായി വര്‍ദ്ധിപ്പിക്കുക, മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത/സബ്സിഡി ലോണ്‍ അനുവദിക്കുക, യാത്രാപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ മടങ്ങിയെത്തിയ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിനോട് യോഗം ഉന്നയിച്ചു. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയായ 'തൂഫാന്' സംഘടന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ചടങ്ങില്‍ മുതിര്‍ന്ന പ്രവാസികളെ ആദരിക്കുകയും പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ ട്രഷറര്‍ ബാലകൃഷ്ണന്‍ പാലക്കാട്, പി.എസ്. സുബ്രഹ്‌മണ്യന്‍, സുധീര്‍ പട്ടാമ്പി, മുജീബ് മഞ്ഞലുങ്കല്‍, സുബൈദ മണ്ണാര്‍ക്കാട്, മണികണ്ഠന്‍ തെങ്കര, മധു തെങ്കര, വീരാന്‍കുട്ടി തൃക്കടേരി, മുകുന്ദന്‍ തെങ്കര, നാരായണന്‍കുട്ടി മണ്ണാര്‍ക്കാട്, രാമനുണ്ണി കാറല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. പുതിയ താലൂക്ക് ട്രഷറര്‍ അബ്ദുസ്സലാം നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: മണികണ്ഠന്‍ പുഞ്ചക്കോട്, വൈസ് പ്രസിഡന്റ്: സുബൈദ, ജനറല്‍ സെക്രട്ടറി: മധു തെങ്കര, ജോയിന്റ് സെക്രട്ടറിമാര്‍: ഷൗക്കത്ത്, അബ്ദുല്‍ റൗഫ്,ട്രഷറര്‍: അബ്ദുല്‍ സലാം, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: വി.കെ. ഉണ്ണിക്കമ്മു കല്ലടി, നാരായണന്‍കുട്ടി മഠത്തില്‍, അലി പടക്കുമണ്ണം, ഷൗക്കത്ത്, ബഷീര്‍ ചെങ്കോടന്‍, വേണുഗോപാല്‍, അബ്ദുല്‍ സലാം പേരിമ്പിടാരി, ശശിധരന്‍ പുഞ്ചക്കോട്, കുഞ്ഞിമുഹമ്മദ് കുന്തിപ്പുഴ.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026