l o a d i n g

ഗൾഫ്

'ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും' ദേശീയ ക്യാമ്പയിന്‍ ഉദ്ഘാടനം വെള്ളിയാഴ്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2026

ദമ്മാം: ''ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും'' എന്ന പ്രമേയത്തില്‍ സൗദി അറേബ്യയിലെ ഇസ്ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ത്രൈമാസ ദേശീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ദേശീയ ഉദ്ഘാടന സമ്മേളനം ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതല്‍ 6.00 വരെ ഓണ്‍ലൈനായി (Zoom) നടക്കും.

ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശവും നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും ജീവിതമൂല്യങ്ങളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുകയും, ചിന്തയുടെയും ആത്മപരിവര്‍ത്തനത്തിന്റെയും വഴികളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ദേശീയ ഉദ്ഘാടന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (Wisdom Islamic Organization) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യും. അബ്ദുറഊഫ് അല്‍ ഹികമി, അബ്ദുല്ല അല്‍ ഹികമി, ഇമ്പിച്ചിക്കോയ സാഹിബ് എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തോടെയാണ് ദേശീയ തലത്തിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.

പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ദേശീയ, പ്രവിശ്യാ, റീജണല്‍, ഇസ്ലാഹി സെന്റര്‍ തലങ്ങളില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും അറുപതോളം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

വിദ്യാര്‍ഥികള്‍, യുവാക്കള്‍, വനിതകള്‍, പ്രൊഫഷണലുകള്‍, ഡ്രൈവര്‍മാര്‍, കുടുംബങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ക്വിസ്, പഠന ക്ലാസുകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍, കരിയര്‍ ഗൈഡന്‍സ്, CPR പരിശീലനം, യൂത്ത് സമ്മിറ്റ്, 'An Evening with Peace Radio' തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പ്രവാസികളുടെ തിരക്കേറിയ ജീവിതത്തിനിടയിലെ ഒഴിവുസമയം വിജ്ഞാനപ്രദവും ക്രിയാത്മകവുമായി ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും.

സൗദിയിലെ വിവിധ പ്രവിശ്യകളിലായി ബോധവത്കരണ പരിപാടികള്‍, പ്രഭാഷണങ്ങള്‍, വൈജ്ഞാനിക സംവാദങ്ങള്‍, കുടുംബസംഗമങ്ങള്‍ എന്നിവ നടക്കും. ഡ്രൈവര്‍മാര്‍ക്കായി 'ചലനം - ഡ്രൈവേഴ്‌സ് മീറ്റ്', വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, കലാ-കായിക പരിപാടികള്‍, വനിതകള്‍ക്കായി 'Ladies Meet', 'Elevate Her - Girls Gathering', യുവാക്കള്‍ക്കായി 'Youth Summit', 'Youth Debate', 'Youth Camps', പ്രൊഫഷണലുകള്‍ക്കായി 'Focus Professional Meet' തുടങ്ങിയവയും പദ്ധതിയിലുണ്ട്.

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന് ഒരുപോലെ പങ്കാളികളാകാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പയിന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026