l o a d i n g

ബിസിനസ്

എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍: ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

ന്യൂഡല്‍ഹി: ആരുടെ ഫോട്ടോ അപ് ലോഡ് ചെയ്താലും അവരുടെ സെക്സ് വീഡിയോകള്‍ ജനറേറ്റ് ചെയ്യുന്ന ആപ്പുകള്‍ ആശങ്ക ഉയര്‍ത്തുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ നിരവധി എഐ അധിഷ്ഠിത 'കിസ്'-'ഹഗ്' വീഡിയോ ജനറേറ്റര്‍ ആപ്പുകളാണ് സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത്. ഒരാളുടെയോ രണ്ട് പേരുടെയോ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ അവര്‍ പരസ്പരം ചുംബിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്യുന്ന വീഡിയോ സൃഷ്ടിക്കാമെന്നതാണ് ഈ ആപ്പുകളുടെ പ്രത്യേകത. ഇതിന് ചിത്രത്തിലുള്ള വ്യക്തിയുടെ സമ്മതമുണ്ടോയെന്ന് പരിശോധിക്കുന്ന സംവിധാനങ്ങള്‍ പല ആപ്പുകളിലും ഇല്ലെന്നാണ് കണ്ടെത്തല്‍.

ഇന്ത്യയില്‍ ഇത്തരം ഡസന്‍ കണക്കിന് ആപ്പുകള്‍ ലഭ്യമാണെന്നും ചിലത് 10 ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ദ പ്രിന്റ് ഓണ്‍ലൈന്‍ മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ 'നിങ്ങളുടെ ക്രഷിനെ ചുംബിക്കൂ' എന്ന തരത്തിലുള്ള പരസ്യങ്ങളും ലൈംഗിക സൂചനകളുള്ള ചിത്രങ്ങളും ചില ആപ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്നതായും കണ്ടെത്തി.

സ്വന്തം സമ്മതത്തോടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വീഡിയോ സൃഷ്ടിക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമല്ല. എന്നാല്‍ മറ്റൊരാളുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച് കാമോദ്ധീപകമായ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നത് ദുരുപയോഗത്തിനും നിയമപ്രശ്നങ്ങള്‍ക്കും ഇടയാക്കാം. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ പരിധിയിലേക്കും വരാമെന്ന് സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വ്യക്തമായ ലേബല്‍ നല്‍കണമെന്നാണ് ഐടി ചട്ടം. എന്നാല്‍ പല ആപ്പുകളിലും അത്തരം മുന്നറിയിപ്പുകളൊന്നും ഉള്‍പ്പെടുത്തുന്നില്ല. കൂടാതെ ചില ആപ്പുകള്‍ ഉപയോക്താക്കളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും മൂന്നാം കക്ഷികളുമായി പങ്കിടാമെന്ന് സ്വകാര്യതാ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആരുമായാണ് വിവരങ്ങള്‍ പങ്കിടുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗൂഗിളിനോടും ബന്ധപ്പെട്ട ആപ്പ് ഡെവലപ്പര്‍മാരോടും വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ല. ചില ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും സമാന സവിശേഷതകളുള്ള പുതിയ ആപ്പുകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026