l o a d i n g

വേള്‍ഡ്

ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങള്‍: ആശങ്ക പ്രകടിപ്പിച്ച് യു.എന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

യു.എന്‍: ഇന്ത്യയില്‍ വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വംശീയ വിവേചന നിര്‍മാര്‍ജന സമിതി (സി.ഇ.ആര്‍.ഡി) ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വംശീയ മത ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, റോഹിങ്ക്യകള്‍, ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍ എന്നിവര്‍ക്കെതിരായ വിവേചനവും വിദ്വേഷവും സംബന്ധിച്ച് സമിതി ഗുരുതര ആശങ്ക രേഖപ്പെടുത്തിയത്.

നിയമപാലകരുടെ ഭാഗത്തുനിന്ന് അമിത ബലപ്രയോഗം, നിയമനടപടികളില്ലാത്ത തടങ്കല്‍, പീഡനം, ലൈംഗിക അതിക്രമം, വംശീയ പ്രേരിത ആക്രമണങ്ങള്‍ തുടങ്ങിയ പരാതികളില്‍ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 2017ലെ ആഭ്യന്തര മന്ത്രാലയ ഉത്തരവിനും 2025ലെ പഹല്‍ഗാം ആക്രമണത്തിനും ശേഷം റോഹിങ്ക്യകള്‍, ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങള്‍, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെതിരായ നടപടികള്‍ വര്‍ധിച്ചതായും സമിതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗം ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൗരവമേറിയ സാമൂഹികരാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. ഇന്ത്യ ഹേറ്റ് ലാബ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ രാജ്യത്ത് 1,165 വിദ്വേഷ പ്രസംഗ സംഭവങ്ങള്‍ രേഖപ്പെടുത്തി. 2023ലെ 668 സംഭവങ്ങളെ അപേക്ഷിച്ച് ഇത് 74 ശതമാനം വര്‍ധനയാണ്. ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗവും മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ടവയായിരുന്നു. തിരഞ്ഞെടുപ്പ് റാലികള്‍, മത സമ്മേളനങ്ങള്‍, പൊതുപരിപാടികള്‍ എന്നിവയാണ് വിദ്വേഷ പ്രസംഗങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയ വേദികള്‍. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണവും അക്രമവും വര്‍ധിച്ചുവരുന്നതായി മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങളുടെ തരംതിരിച്ചുള്ള കണക്ക് ദേശീയ ്രൈകം റെക്കോര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്നില്ലെന്നത് യഥാര്‍ഥ വ്യാപ്തി വിലയിരുത്തുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യു.എന്‍ സമിതിയുടെ നിരീക്ഷണങ്ങള്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം തള്ളിക്കളഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശവും നിയമപരിരക്ഷയും ഉറപ്പുനല്‍കുന്നുണ്ടെന്നും രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ചുള്ള സമിതിയുടെ വിലയിരുത്തലിനോട് യോജിപ്പില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026