l o a d i n g

ഗൾഫ്

ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങവെ വാഹനാപകടത്തില്‍ പരിക്കേറ്റ 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2026

അബൂദാബി: ആകാശത്തെ പെഴ്സീഡ്‌സ് ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥകള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി നബാനിപ സിന്‍ഹ (ദിയ) മരണപ്പെട്ടു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം കാത്തിരിക്കവെയാണ് ദിയയുടെ വേര്‍പാട്. കൂടെയുണ്ടായിരുന്ന സഹോദരനും യു.എസിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ ദീപ്താന്‍ഷു (20), വാഹനം ഓടിച്ചിരുന്ന സുഹൃത്ത് നിരഞ്ജന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ആഗസ്റ്റ് 13ന് പുലര്‍ച്ചെ അബൂദാബിയിലെ പ്രശസ്തമായ ആകാശനിരീക്ഷണ കേന്ദ്രമായ അല്‍ ഖുവയില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു അപകടം. രാത്രിവൈകിയുള്ള യാത്ര ഒഴിവാക്കാന്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷമേ മടങ്ങാവൂ എന്ന് മാതാപിതാക്കള്‍ നിര്‍ദേശിച്ചിരുന്നു. 'വീട്ടിലെത്താറായി' എന്ന് നബാനിപയും ദീപ്താന്‍ഷുവും സന്ദേശമയച്ച് മിനിറ്റുകള്‍ക്കകമാണ് അപകടവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.

അപകടത്തില്‍ പരിക്കേറ്റ ദീപ്താന്‍ഷുവിനെ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും തുടര്‍ ശസ്ത്രക്രിയകള്‍ ആവശ്യമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നിരഞ്ജന്റെ നിലയും ഗുരുതരമായി തുടരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട 'ദിയ'യുടെ (വെളിച്ചം) വേര്‍പാട് താങ്ങാനാകാതെ തകര്‍ന്നിരിക്കുകയാണ് ഈ പ്രവാസി കുടുംബം. 'അവള്‍ ഞങ്ങളുടെ വെളിച്ചവും എനിക്ക് നല്ലൊരു കൂട്ടുകാരിയുമായിരുന്നു. ഞങ്ങളുടെ ലോകം മുഴുവന്‍ അവള്‍ക്ക് ചുറ്റുമായിരുന്നു,' എന്ന് മാതാവ് ആത്രേയി സിന്‍ഹ ഓര്‍ത്തെടുത്തു. സ്വന്തം അമ്മയുടെ സാന്നിധ്യമാണ് മകളില്‍ കണ്ടിരുന്നതെന്നും കുടുംബത്തിന് സന്തോഷവും പ്രചോദനവും നല്‍കിയിരുന്ന മകളുടെ വേര്‍പാട് നികത്താനാവാത്തതാണെന്നും പിതാവ് ദിഗന്ത സിന്‍ഹ പറഞ്ഞു.

പഠനത്തില്‍ എന്നും മുന്‍പന്തിയിലായിരുന്ന നബാനിപ, കൊമേഴ്‌സ് വിഭാഗത്തില്‍ സ്‌കൂളില്‍ രണ്ടാം റാങ്കോടെയാണ് വിജയിച്ചത്. ദുബായിലെ സര്‍വകലാശാലയില്‍ അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിന് 50 ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് ഈ ദുരന്തം. ദുബായ് ജബല്‍ അലിയിലെ ന്യൂ സോനാപ്പൂര്‍ ശ്മശാനത്തില്‍ ഭൗതികദേഹം സംസ്‌കരിച്ചു.

രാത്രികാല യാത്രക്കാരുടെയും ആകാശനിരീക്ഷകരുടെയും പ്രിയപ്പെട്ട കേന്ദ്രമായ അല്‍ ഖുവ പാതയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. മുന്‍പ് ഗാലക്‌സി കാഴ്ചകള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേ വാഹനം മറിഞ്ഞ് മലയാളി പ്രവാസിയായ ശരത് ശശിധരന്‍ (36) മരണപ്പെട്ടതും ഇതേ റോഡിലായിരുന്നു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന പ്രവാസികള്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026