l o a d i n g

ഗൾഫ്

പ്രവാസി പെന്‍ഷന്‍ കുടിശ്ശിക വിതരണം: അടിയന്തര നടപടിയെ സൗദി കെ.എം.സി.സി സ്വാഗതം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2026

റിയാദ്: ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രവാസികളുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സൗദി കെ.എം.സി.സി സ്വാഗതം ചെയ്തു. ഓണത്തിന് മുമ്പ് പെന്‍ഷന്‍ വിതരണം ആരംഭിക്കണമെന്ന കെ.എം.സി.സിയുടെ ആവശ്യം അനുകൂലമായി പരിഗണിച്ചതിലുള്ള പ്രവാസികളുടെ കടപ്പാട് സൗദി നാഷനല്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മറ്റു പെന്‍ഷനുകള്‍ക്കൊപ്പം പ്രവാസി പെന്‍ഷനും സമയബന്ധിതമായി വിതരണം ചെയ്യാന്‍ മുന്‍പ് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, മുന്‍ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ തുക വകമാറ്റി ചെലവഴിച്ചതിനെത്തുടര്‍ന്ന് വിതരണം തടസ്സപ്പെടുകയും മൂന്ന് മാസത്തെ കുടിശ്ശിക ശേഷിക്കുകയും ചെയ്തു. ഇത് സാധാരണക്കാരായ പ്രവാസികളെയും മുന്‍ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.

ഈ വിഷയം ചൂണ്ടിക്കാട്ടി കെ.എം.സി.സി നേതാക്കള്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെയും നേരിട്ടുള്ള ഇടപെടലുകളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായത്. കൂടാതെ, സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാമിനെയും കണ്ട ഭാരവാഹികള്‍, ഓണത്തിന് മുമ്പ് തന്നെ വിതരണം പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന്, പെന്‍ഷന്‍ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പിന്റെ അറിയിപ്പ് വന്നു. തുക ഓണത്തിന് മുമ്പ് തന്നെ അര്‍ഹരായ പ്രവാസികളുടെ അക്കൗണ്ടുകളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബാക്കി കുടിശ്ശികയുടെ കാര്യത്തിലും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, വിഷയം സര്‍ക്കാരിന്റെ സജീവ ശ്രദ്ധയിലുണ്ടെന്നും മന്ത്രി പി.കെ. കുഞ്ഞാലികുട്ടി വ്യക്തമാക്കി.

പ്രവാസി പെന്‍ഷന്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയെയും സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരിയും വേള്‍ഡ് കെ.എം.സി.സി പ്രസിഡന്റുമായ കെ.പി. മുഹമ്മദ്കുട്ടി, നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാനും വേള്‍ഡ് കെ.എം.സി.സി സെക്രട്ടറിയുമായ ഖാദര്‍ ചെങ്കള എന്നിവരുള്‍പ്പെടെയുള്ള മറ്റ് നാഷനല്‍ കമ്മിറ്റി നേതാക്കളും അഭിനന്ദിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026