l o a d i n g

ഗൾഫ്

മെക്7 ഹെല്‍ത്ത് ക്ലബ് ഷറഫിയ്യ കല്ല്പാര്‍ക്ക് യൂണിറ്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2026

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കായിക-ആരോഗ്യ കൂട്ടായ്മയായ മെക്7 ഹെല്‍ത്ത് ക്ലബ്ബിന്റെ ആദ്യ ബ്രാഞ്ചായ ഷറഫിയ്യ കല്ല്പാര്‍ക്ക് യൂണിറ്റിന്റെ രണ്ടാം വാര്‍ഷികം വിവിധ ആഘോഷ പരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് നൂറിലധികം ക്ലബ്ബ് അംഗങ്ങള്‍ അണിനിരന്ന കൂട്ട വ്യായാമത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.

ഷറഫിയ്യ ചീഫ് ട്രെയിനര്‍ ജംഷിബാവ കാരി സ്വാഗതം പറഞ്ഞു. ജിദ്ദ ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാസ്റ്റര്‍ വേങ്ങര രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജിദ്ദ ചീഫ് ട്രെയിനര്‍ അഹമ്മദ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഷറഫിയ്യ ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് മുതുവല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രെയിനറും തലാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സ്വാലിഹ് മാസ്റ്റര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ നസര്‍ വെളിയംകോട് പ്രഭാഷണം നടത്തി. ഇബ്രാഹിം കൊല്ലി പേരാമ്പ്ര, കെഎംഎ ലത്തീഫ് മാസ്റ്റര്‍, നൗഷാദ് വണ്ടൂര്‍, റസാഖ് മാസ്റ്റര്‍ വള്ളിക്കുന്ന്, ശരീഫ് തിരൂര്‍, ടി.കെ. അബ്ദുറഹിമാന്‍, ഗഫൂര്‍ സി.ടി, ഹാരിസ്ബാവു മമ്പാട്, സലാം മേലാറ്റൂര്‍, ഉസ്മാന്‍ മേലാറ്റൂര്‍, റഹീം കൊണ്ടോട്ടി, ഒ.കെ. നിഷാദ്, വിലാസ് കുറുപ്പ്, മുനീര്‍, നൂറുദ്ദീന്‍ പാലത്തിങ്ങല്‍, അന്‍വര്‍ പൈനാട്ട് തുടങ്ങി ജിദ്ദയിലെ വിവിധ യൂണിറ്റ് നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. നാട്ടില്‍ നിന്നും മെക്7 ഫൗണ്ടര്‍ ഡോ. സലാഹുദീന്‍, അംബാസിഡര്‍ ഡോ. അറക്കല്‍ ബാവ, കെ.ടി. മുസ്തഫ, ഡോ. അബ്ദുറഹിമാന്‍ പാമങ്ങാടന്‍, സലാഹ് കാരാടന്‍ തുടങ്ങിയ പ്രമുഖ ഭാരവാഹികളും ആശംസകള്‍ അറിയിച്ചു.

ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങള്‍ക്കായി വിവിധ ഗെയിം മത്സരങ്ങളും ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റും ഒരുക്കിയിരുന്നു. കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വിതരണം ചെയ്തു.

കബീര്‍ നീറാട്, അഷ്റഫ് വരിക്കോടന്‍, റഷീദ് അന്‍സാരി, സമദ്ക, അസ്‌കര്‍ കൊണ്ടോട്ടി, സബാഹ് മാസ്റ്റര്‍, ഷാനവാസ് എടവണ്ണ, ഉസ്മാന്‍ പുഴകാട്ടീരി, ഇബ്രാഹിം മുണ്ടപ്പലം, ജരീര്‍ വേങ്ങര, മുര്‍ഷാദ്, മൂസ, ജംഷീര്‍ ഒഴുകൂര്‍, നജ്മുദ്ദീന്‍, ശിഹാബ് വണ്ടൂര്‍, സഈദ് കൊയിലാണ്ടി, റംഷി, റിയാസ്, ബാബു, ബഷീര്‍ മസ്ദ, അന്‍വര്‍ സാദത്, കോയ കൊണ്ടോട്ടി, അലി പുളിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കബീര്‍ നീറാട്, അസ്‌കര്‍ കൊണ്ടോട്ടി എന്നിവര്‍ നന്ദി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026