l o a d i n g

ഗൾഫ്

'ജെന്‍സി ജനാധിപത്യത്തെ ശക്തിപ്പെടുത്തും': പി.കെ. അബ്ദുറബ്ബ്; ജിദ്ദ കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 22, 2026

ജിദ്ദ: കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലെ ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളെ തന്നിഷ്ടം കാണിച്ച് തകിടം മറിക്കുന്ന ഭരണകൂട മദയാനകള്‍ക്ക് തടയിടാന്‍, ആയിരം നാവുള്ള ചോദ്യങ്ങളും ആര്‍ജ്ജവമുള്ള സമരമുറകളുമായി കര്‍മ്മരംഗത്ത് വന്ന 'ജെന്‍സി' (Gen Z) തലമുറ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പ്രവാസലോകത്തെ ജെന്‍സി തലമുറയുടെ കര്‍മ്മശേഷിയെ സേവനത്തിന്റെ സംഘടിത മാര്‍ഗ്ഗത്തിലൂടെ വഴിനടത്താന്‍ ജിദ്ദ കെ.എം.സി.സി നടത്തുന്ന ശ്രമങ്ങള്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസലോകത്തേക്ക് പുതുതായി എത്തിയ മലയാളി സമൂഹത്തെ കെ.എം.സി.സിയുടെ സംഘടനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച നവാഗത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി വന്ന പ്രവാസികള്‍ക്ക് സംഘടനയുടെ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളും പരിചയപ്പെടുത്താനും, പ്രവാസ ജീവിതത്തില്‍ പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം പങ്കുവെക്കാനുമാണ് സംഗമം സംഘടിപ്പിച്ചത്.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റും താനൂര്‍ മണ്ഡലം എം.എല്‍.എയുമായ പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാസമ്പന്നരായ പുതിയ തലമുറ മുസ്ലിം ലീഗിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത് എന്നതിന് തെളിവാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് നേടുന്ന വിജയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറയുടെ സജീവ പങ്കാളിത്തമാണ് സംഘടനകളുടെ കരുത്തെന്നും, പ്രവാസത്തിന്റെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സംഘടനാ ബന്ധങ്ങളും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പുതുതായി ജിദ്ദയിലെത്തിയ നവാഗതരെ സംഘടനയുടെ വിവിധ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള തുടര്‍ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

അരുവി മോങ്ങം നവാഗത കവിത അവതരിപ്പിച്ചു. വി.പി. മുസ്തഫ സ്വാഗതവും നാസര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഡോക്ടര്‍ അഹമ്മദ് ആലുങ്ങല്‍, ഇമ്രാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 'അന്നം തേടി വന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണം' എന്ന വിഷയത്തില്‍ അബീര്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ അഹമ്മദ് കബീര്‍ ആരോഗ്യ ബോധവല്‍ക്കരണം നടത്തി.

കെ.എം.സി.സി ഭാരവാഹികളായ എ.കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തിരി, ഇസഹാക്ക് പൂണ്ടോളി, ജലാല്‍ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടന്‍, സുബൈര്‍ വട്ടോളി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026